'ജലത്തിൽ ഇര തേടുന്ന പക്ഷിയുടെ ആമാശയത്തിൽ 234 പ്ലാസ്റ്റിക് കഷണങ്ങൾ'

#ബ്ലെയ്സ് ജോസ് കെ
മെെക്രോപ്ലാസ്റ്റിക്| Photo: AP
മെെക്രോപ്ലാസ്റ്റിക്| Photo: AP

രിസ്ഥിതിയെക്കുറിച്ച്‌ ആഴത്തില്‍ ചിന്തിക്കുന്ന ദിവസമാണ്‌ ജൂണ്‍ 5, "ലോക പരിസ്ഥിതി ദിനം”. ഇപ്രാവശ്യത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം ബീറ്റ്‌ പ്ലാസ്റ്റിക് പൊലൂഷന്‍ എന്നതാണ്. പരിസ്ഥിതിയെ കാര്‍ന്നുതിന്നുന്നവിപത്താണ്‌ പ്ലാസ്റ്റിക്കുകൾ. ഭൂമി മുഴുവന്‍ പ്ലാസ്റ്റിക് കൊണ്ട്‌ വീര്‍പ്പുമുട്ടുകയാണ്‌. യുഎൻ കണക്കനുസരിച്ച്‌ ലോകത്ത്‌ ഒരു മില്യന്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒരു മിനുട്ടിൽ വാങ്ങുന്നുണ്ട്‌ എന്നാണ്‌ കണക്ക്‌, വര്‍ഷത്തില്‍ അഞ്ച്‌ ട്രില്യൺ പ്ലാസ്റ്റിക് ബാഗുകളും പുറത്തിറങ്ങുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിച്ച്‌ വലിച്ചെറിയുന്ന ഈ പ്ലാസ്റ്റിക്‌ മാലിന്യം വലിയ വിപത്താണ്‌ പ്രകൃതിയില്‍ ഉണ്ടാക്കുന്നത്‌.

നമ്മള്‍ വലിച്ചെറിയുന്ന IM ANA പരിസ്ഥിതി ഘടകങ്ങള്‍ ആയ മഴ, തിരമാല, MASUR INNA, സൂര്യപ്രകാശം തുടങ്ങിയവയുടെ പ്രവര്‍ത്തനഫലമായി വലിയ പ്ലാസ്റ്റിക്കുകൾ പൊടിഞ്ഞ്‌ ചെറിയ കഷണങ്ങളായി മാറുന്നു. ഈ പ്രതിഭാസമാണ്‌ നമ്മുടെ പരിസ്ഥിതി നേരിടുന്ന പ്രധാന വെല്ലുവിളി, ഇവയെ മൈക്രോ പ്ലാസ്റ്റിക് എന്ന്‌ വിളിക്കുന്നു, അതായത്‌ 5 Melaiodian താഴെ വലുപ്പമുള്ള പ്ലാസ്റ്റിക്ക് കഷണങ്ങളാണ്‌ ജലാശയങ്ങള്‍ക്ക്‌ വലിയ പ്രശ്നക്കാരായി മാറുന്നത്‌. പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങളായ ഫോര്‍ എവര്‍ കെമിക്കല്‍സ്‌ - ബിസ്‌ ഫിനോള്‍ എ, താലേറ്റുകള്‍, ഫ്ലൂറിനേറുഡ്‌ കോമ്പാണ്ട്‌, ഹെവി മെററലുകള്‍ എന്നിവ ജലത്തില്‍ ലയിക്കുമ്പോള്‍ എണ്ണിയാല്‍ ഒടുങ്ങാത്ത ശാരീരിക പ്രശ്ങ്ങള്‍ ആണ്‌ ഉണ്ടാവുക.

മെെക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം തിരിച്ചറിയാനുപയോ​ഗിക്കുന്ന യന്ത്രം

ജലാശയങ്ങളിലെ വെള്ളം ഉപയോഗിക്കുന്നതിലൂടെ മനുഷ്യനിലേക്കും ഇവ കടന്നു കയറുന്നു. മൈക്രോ പ്പാസ്പിക്കുകള്‍ മത്സ്യങ്ങള്‍ ഭക്ഷണമാണെന്ന്‌ കരുതി ഭക്ഷിക്കുമ്പോള്‍ ഈ ചെറു പ്ലാസ്റ്റിക്‌ തരികള്‍ മത്സ്യങ്ങളിലേക്കും, ജലാശയത്തെ ആശ്രയിക്കുന്ന AG ജീവജാലങ്ങളിലേക്കും എത്തുന്നു. ഈയിടെ പുറത്തുവന്ന പല ശാസ്ത്ര പ്രബന്ധങ്ങളിലും, രക്തത്തിലും മുലപ്പാലിലും പ്ലാസ്പിക്‌ മാലിന്യങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. 

വെള്ളത്തില്‍ ഇര തേടി ജീവിക്കുന്ന ഒരു പക്ഷിയുടെ മരണശേഷം അതിന്‍റെ ആമാശയം പരിശോധിച്ചപ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക്‌ കിട്ടിയത്‌ 234 ഓളം പ്ലാസ്റ്റിക്‌ കഷണങ്ങളാണ്‌. ഇത്‌ പ്ലാസ്റ്റിക്കിന്റെ ഭീകരത വിളിച്ചോതുന്ന പഠനമായിരുന്നു. മനുഷ്യന്‌ ജലാശയങ്ങളോടുള്ള സമീപനത്തില്‍ വന്ന മാറ്റങ്ങളാണ്‌ ഇത്തരം മലിനീകരണത്തിന്‌ കാരണമായിട്ടുള്ളത്‌. ഈ പരിസ്ഥിതി ദിനത്തില്‍ BQ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുകയും, വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്‌ മെറ്റീരിയലുകള്‍ വീണ്ടും ഉപയോഗിച്ചും. പ്ലാസ്റ്റിക് വലിച്ചു എറിയുകയില്ല എന്ന്‌ പ്രതിജ്ഞ ചെയ്യുകയും ചെയ്യാം.

(തൃശ്ശൂർ ശുദ്ധജലം വാട്ടർ ലാബോറട്ടറിയിലെ ചീഫ് കെമിസ്റ്റും വാട്ടർ ക്വാളിറ്റി റിസർച്ചറുമാണ് ലേഖകൻ)
 

Content Highlights: 'Plastic-smelling water bodies are the villains weighing down the earth'