28 വർഷം പുരുഷനായി അഭിനയിച്ചു ജീവിച്ചു, ഒടുവിൽ സ്വന്തമായി വീട്; സ്ത്രീയായതോടെ കൂടുതൽ ബോൾഡായി അനുരാധ

ഇരുപത്തിയെട്ടു വർഷം ജീവിച്ചത് കുടുംബത്തിനു വേണ്ടി, സ്വന്തം സ്വത്വത്തിനായുളള പോരാട്ടം ആരംഭിച്ചത് അതിനു ശേഷം. പെങ്ങളുടെ വിവാഹവും കുടുംബത്തിന്റെ ബാധ്യതകളുമൊക്കെ തീർത്ത് ഇരുപത്തിയെട്ടാം വയസ്സു മുതൽ അവനവനു വേണ്ടി ജീവിച്ചുതുടങ്ങി. അന്നു മുതൽ സ്ത്രീയെന്ന് അടയാളപ്പെടുത്തി തുടങ്ങി. ദുരിതകാലത്തിനൊടുവിൽ ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുകയാണ് അനുരാധ എന്ന ട്രാൻസ് വനിത. സ്വന്തം വീട്ടിൽനിന്ന് പുറത്തുവന്നപ്പോഴും വാടകവീട്ടിൽ എട്ടു വർഷത്തോളം കഴിഞ്ഞപ്പോഴുമൊക്കെ ഒരു വീട് എന്ന സ്വപ്നമായിരുന്നു അനുരാധയുടെ മനസ്സു നിറയെ. ഒടുവിൽ കഴിഞ്ഞ വർഷം അതും സാധ്യമായി. കോഴിക്കോട് കോട്ടൂളിയിൽ സ്വപ്നഭവനം നേടിയെടുത്തു അനുരാധ. കഴിഞ്ഞ കാലത്തെക്കുറിച്ചും സ്ത്രീയെന്ന നിലയിൽ സംതൃപ്തയാണെന്നു പറയുമ്പോഴും സുരക്ഷിതത്വം അനുഭവിക്കുന്നതിലെ അപര്യാപ്തതയെക്കുറിച്ചുമൊക്കെ വനിതാദിനത്തിൽ മാതൃഭൂമി ഡോട്ട്കോമുമായി മനസ്സു തുറക്കുകയാണ് അനുരാധ.
പ്രാരാബ്ധങ്ങൾക്കു ശേഷം സ്വത്വത്തിലേക്ക്
Content Highlights: interview with transgender anuradha, womens day, inspiring life of transwoman