തനിനാടന്‍ വിഷുക്കട്ട റെസിപ്പി

#Shanis Kitchen
വിഷുക്കട്ട | ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍
വിഷുക്കട്ട | ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍

വിഷുവിന് ഉണ്ടാക്കാന്‍ ഒരു വിഷുകട്ട റെസിപ്പി

ആവശ്യമുള്ള ചേരുവകള്‍

  • പച്ചരി/ഉണക്കലരി - 1 ഗ്ലാസ് 
  • രണ്ടാം തേങ്ങാ പാല്‍ - 4 ഗ്ലാസ് 
  • ഒന്നാം തേങ്ങാ പാല്‍ - ഒന്നര ഗ്ലാസ് 
  • ജീരകം - 1/2 ടീസ്പൂണ്‍ 
  • ഉപ്പ് - ആവശ്യത്തിന് 
  • തയ്യാറാക്കുന്ന വിധം

അരി രണ്ടു മൂന്നു മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടുവെക്കുക. ശേഷം ഉരുളി ചൂടാക്കി രണ്ടാം പാല്‍ ഒഴിച്ച് കൊടുക്കുക. പാല്‍ തിളച്ചു വരുമ്പോള്‍ കുതിര്‍ത്തു വെച്ച അരി ചേര്‍ത്തു കൊടുക്കുക. 10 മിനിറ്റ് കാത്തു നില്‍ക്കുക. അരി വെന്തു വന്നാല്‍ ഉപ്പും ജീരകവും അതിലേക്ക് ചേര്‍ക്കുക. ശേഷം ഒന്നാം പാല്‍ ചേര്‍ത്തു കൊടുക്കുക. നന്നായി ഇളക്കികൊടുത്ത് അല്പം നേരം പാകം ചെയ്തെടുക്കുക. നമ്മുടെ വിഷുക്കട്ട തയ്യാര്‍. ശര്‍ക്കര പാനീയം ചേര്‍ത്ത് കഴിക്കുക.

Content Highlights: kerala style vishukatta recipe easy to make , Vishu 2022, Food