എഐയ്ക്ക് ഊന്നല്‍; അഞ്ച് വര്‍ഷത്തിനുള്ളില്‍ 75,000 മെഡിക്കല്‍ സീറ്റുകള്‍

ന്യൂഡല്‍ഹി: വിദ്യാഭ്യാസരംഗത്തിന് നേട്ടങ്ങളുമായി കേന്ദ്ര ബജറ്റ് 2025. വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാങ്കേതിക നവീകരണം എന്നിവയോടൊപ്പം ഉന്നത വിദ്യാഭ്യാസരംഗത്തെ നിര്‍മ്മിത ബുദ്ധി വ്യാപനത്തിനും വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
ആഗോള പങ്കാളിത്തത്തോടെ വിദ്യാഭ്യാസരംഗത്ത് ദേശീയ മികവിന്റെ അഞ്ച് എഐ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. അക്കാദമിക, ഗവേഷണ രംഗത്ത് എഐ സമന്വയപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് പദ്ധതികള്‍. സാങ്കേതിക ഗവേഷണത്തിന് 10,000 ഫെലോഷിപ്പുകള്‍ നല്‍കും
2014 ന് ശേഷം സ്ഥാപിതമായ അഞ്ച് ഐഐടികളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കേന്ദ്രം നിക്ഷേപം നടത്തും. ഈ ലിസ്റ്റില്‍ ഐഐടി പാലക്കാടുമുണ്ട്. ഐഐടി പട്നയുടെ വികസനവും ബജറ്റില്‍ പറയുന്നുണ്ട്. ഇവിടേയ്ക്ക് പ്രത്യേക ഹോസറ്റല് അനുവദിക്കും.
വരുന്ന വര്‍ഷം രാജ്യത്തുടനീളമുള്ള മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും 10,000 അധിക സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ സീറ്റുകള്‍ 75,000 ആയി വര്‍ധിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണിത്
സര്‍ക്കാര്‍ സ്കൂള്‍ വികസനത്തിനും ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്. ശാസ്ത്രീയ മനോഭാവവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്കൂളുകളില്‍ 50000 അടല്‍ ടിങ്കറിങ് ലാബുകള്‍ ആരംഭിക്കും. സര്‍ക്കാര്‍ സ്കൂളുകളില്‍ ഡിജിറ്റല്‍ കണ്‍ക്ടിറ്റിവിറ്റി ഉറപ്പുവരുത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനവിഭവങ്ങളിലേക്ക് വഴിതുറക്കുമെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി.
Content Highlights: India`s Budget 2025 education section