തെരുവുകച്ചവടക്കാര്‍ക്ക്‌ 3,0000 രൂപയുടെ യു.പി.ഐ ലിങ്ക്ഡ് ക്രെഡിറ്റ് കാര്‍ഡ്, കൂടുതല്‍ വായ്പ

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ മാറ്റങ്ങളുണ്ടായ പദ്ധതികളിലൊന്ന് പ്രധാനമന്ത്രിയുടെ സ്വനിധി പദ്ധതി (സ്ട്രീറ്റ് വെന്‍ഡേഴ്സ് ആത്മ നിര്‍ഭര്‍ നിധി)യാണ്. പദ്ധതി രാജ്യത്തെ 68ലക്ഷം തെരുവ് കച്ചവടക്കാര്‍ക്ക് ഗുണകരമായതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 

ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയിലൂടെ ലഭ്യമാകുന്ന യു.പി.ഐ ലിങ്ക്ട് ക്രെഡിറ്റ് കാര്‍ഡുകളുടെ പരിധി 30000 രൂപയായി ഉയര്‍ത്തും. കൂടുതല്‍ ബാങ്ക് വായ്പകളും ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

2020ലാണ് പ്രധാന മന്ത്രി സ്വനിധി പദ്ധതി ആരംഭിച്ചത്. തെരുവുകച്ചവടക്കാര്‍ക്ക് പ്രവര്‍ത്തന മൂലധനവായ്പകള്‍ നല്‍കുന്നതിനായി ആരംഭിച്ച സൂക്ഷ്മവായ്പ പദ്ധതിയാണ് പ്രധാനമന്ത്രി സ്വനിധി. യോഗ്യരായ തെരുവുകച്ചവടക്കാര്‍ക്ക് ഒരുവര്‍ഷത്തേക്ക് പ്രതിമാസത്തവണകളായി തിരിച്ചടക്കേണ്ട വിധത്തില്‍ വായ്പ
അനുവദിക്കുക. 

ചുരുങ്ങിയ പലിശയ്ക്ക് യാതൊരു ഈടുമില്ലാതെ ബാങ്ക് വായ്പ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാനദണ്ഡം പ്രകാരം വീട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ചെറിയ സംരംഭങ്ങള്‍ക്കും വായ്പ ലഭിക്കും.

Content Highlights: live updates, budget 2025 expectations, finance budget 2025, കേന്ദ്ര ബജറ്റ്