മൊബൈല്‍ ഫോണുകള്‍ക്കും, ചാര്‍ജറുകള്‍ക്കും വിലകുറയും, പ്രഖ്യാപനവുമായി ധനമന്ത്രി

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളുടെയും ചാര്‍ജറുകളുടേയും കസ്റ്റംസ് തീരുവകുറച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കസ്റ്റംസ് തീരുവയില്‍ 15 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനത്തിലാണ് പുതിയ തീരുമാനം. ഇത് ഇന്ത്യന്‍ റീട്ടെയില്‍ വിപണിയില്‍ മൊബൈല്‍ ഫോണുകളുടെ വിലകുറയുന്നതിന് വഴിവെച്ചേക്കും.
കഴിഞ്ഞ ആറ് വര്‍ഷക്കാലം കൊണ്ട് മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 100 മടങ്ങോളം വര്‍ധനവും ആഭ്യന്തര ഉല്പാദനത്തില്‍ മൂന്നിരട്ടി വര്‍ധനവുണ്ടായെന്നും മന്ത്രി പറയുന്നു. ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വ്യവസായം പക്വത കൈവരിച്ചുകഴിഞ്ഞു.
ഉപഭോക്താക്കളുടെ താല്‍പര്യം കണക്കിലെടുത്ത് മൊബൈല്‍ ഫോണുകള്‍, മൊബൈല്‍ ചാര്‍ജര്‍, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് അസംബ്ലി (പിസിബിഎ) എന്നിവയുടെ കസ്റ്റംസ് തീരുവ 20 ല്‍ നിന്ന് 15 ശതമാനമാക്കി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു.
Content Highlights: reduction in customs duty on mobile phones, budget announcement, tech sector