സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വിലകുറയും; തീരുവ കുറച്ചു

പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

ന്യൂഡല്‍ഹി:  കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണത്തിനും വെള്ളിയ്ക്കും പ്ലാറ്റിനത്തിനും വിലകുറയും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായാണ് കുറച്ചത്. പ്ലാറ്റിനത്തിന്റെ തീരുവ 6.4 ശതമാനമായും കുറച്ചു. കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 

ഇതിനൊപ്പം മൊബൈല്‍ഫോണുകളുടെ തീരുവയും കുറച്ചിട്ടുണ്ട്. ഇതോടെ മൊബൈല്‍ഫോണുകള്‍ക്കും മൊബൈല്‍ഫോണ്‍ ചാര്‍ജുകള്‍ക്കും വിലകുറയും
 

Content Highlights: gold silver platinum customs duty reduced