തൊഴുത്തായി മാറിയ മുറികളെ ക്ലാസ്മുറികളാക്കി, ഈ കുട്ടികള്‍ക്ക് അധ്യാപകന്‍ തന്നെ രക്ഷിതാവ്

സ്മാര്‍ട്ട് ക്ലാസ് മുറികളും അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനോപകരണങ്ങളും ഉള്ള സ്‌കൂളുകളുള്ള കോഴിക്കോട് ജില്ലയില്‍ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന നാല് ക്ലാസുകളുള്ള ഒരു വിദ്യാലയം ഉണ്ട്. മുത്തപ്പന്‍ പുഴ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍. ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന പിടിഎയോ പിടിഎ ഫണ്ടോ ഇല്ലാത്ത അധികമാരും തിരിഞ്ഞുനോക്കാത്ത ഒരു വിദ്യാലയം. അവിടെ ഒരു അധ്യാപകനുണ്ട്, തനിക്ക് ശമ്പളം കിട്ടുന്ന കാലം വരെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും ഭക്ഷണവും നല്‍കി അവര്‍ക്ക് അറിവ് നല്‍കി ഒരു സമൂഹത്തെ പുരോഗതിയിലേക്ക് എത്തിക്കണം എന്ന് ദൃഢപ്രതിജ്ഞ എടുത്ത് ട്രാന്‍സ്ഫര്‍ പോലും വേണ്ടെന്ന് വച്ച് കുഞ്ഞുങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കുന്ന ഒരു അധ്യാപകന്‍. ലൈജു തോമസ് എന്ന ആ അധ്യാപകന്റെ കൈ പിടിച്ച് അറിവിന്റെ ലോകത്തേക്ക് പതിയെ കടന്നുവരികയാണ് മുത്തപ്പന്‍പുഴ ആദിവാസി മേഖലയിലെ കുരുന്നുകള്‍.
കുട്ടികള്‍ എത്താത്ത വിദ്യാലയം, കാലിത്തൊഴുത്തായ ക്ലാസ് മുറികള്‍
Content Highlights: story about liju thomas teacher working in a tribal school