ഓരോ ഗോള്‍ നേടി പിരിഞ്ഞ് കാലിക്കറ്റ് എഫ്.സി.യും ഫോഴ്‌സാ കൊച്ചിയും

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ കാലിക്കറ്റ് എഫ്.സി.-ഫോഴ്‌സ കൊച്ചി മത്സരം സമനിലയില്‍. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ കാലിക്കറ്റ് ലീഡ് ചെയ്തു. എന്നാല്‍ രണ്ടാംപകുതിയില്‍ കൊച്ചി മറുപടി നല്‍കിയതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
പയ്യനാട് നടന്ന കഴിഞ്ഞ മത്സരത്തില്‍ മലപ്പുറത്തിനെതിരേ ഇരട്ട ഗോള്‍ നേടിയ ഗനി തന്നെയാണ് ഇത്തവണയും കാലിക്കറ്റിനെ മുന്നിലെത്തിച്ചത്. 42-ാം മിനിറ്റിലായിരുന്നു ഗോള്‍. എന്നാല്‍ രണ്ടാംപകുതിയില്‍ മികച്ച കളി പുറത്തെടുത്ത കൊച്ചി നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ 75-ാം മിനിറ്റില്‍ ലക്ഷ്യം നേടി. ഗുബോയാണ് കാലിക്കറ്റ് വല കുലുക്കിയത്.
മഞ്ചേരി പയ്യനാട് നടന്ന മത്സരത്തില്‍ കരുത്തരായ മലപ്പുറം എഫ്.സി.യെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് കാലിക്കറ്റ് സ്വന്തം മൈതാനത്ത് പന്തുതട്ടാനിറങ്ങിയത്. പക്ഷേ, ഹോം ഗ്രൗണ്ടിലെ രണ്ടാം മത്സരത്തിലും അവര്‍ക്ക് ജയിക്കാനായില്ല.
Content Highlights: super league kerala