സൂപ്പര്‍ ലീഗ് കേരള; നാട്ടില്‍ തിരുവനന്തപുരം കൊമ്പന്‍സിന് ഇന്ന് ആദ്യ മത്സരം

Photo: x.com/Tvmkombansfc
Photo: x.com/Tvmkombansfc

തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം കൊമ്പന്‍സിന് ഇന്ന് നാട്ടില്‍ ആദ്യ മത്സരം. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം 7.30-ന് നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സിയാണ് കൊമ്പന്‍സിന്റെ എതിരാളികള്‍.

കോഴിക്കോടുവെച്ച് കാലിക്കറ്റ് എഫ്‌സിയുമായിട്ടായിരുന്നു ടൂര്‍ണമെന്റില്‍ കൊമ്പന്‍സിന്റെ ആദ്യ മത്സരം. കളി 1-1ന് സമനിലയില്‍ കലാശിക്കുകയായിരുന്നു. സി.കെ വിനീതിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന തൃശൂര്‍ മാജിക് എഫ്‌സി ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സിനോട് 2-1ന്റെ തോല്‍വി വഴങ്ങിയിരുന്നു.

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇന്ന് വൈകുന്നേരം നാലുമണി മുതല്‍ അഞ്ചു മണി വരെ സ്‌റ്റേഡിയത്തിലെ പ്രത്യേക കൗണ്ടറില്‍ സൗജന്യമായി ടിക്കറ്റ് ലഭിക്കും.

Content Highlights: Kombans FC take on Thrissur Magic FC in their first home match of the Super League Kerala Football