അട്ട മൂവ്..., മരത്തിന് മുകളിലെ കന്നാസ്; കരിമല കയറ്റം കഠിനം മാത്രമല്ല

#ഷിബി.പി.ഡി
കാനനപാതയിലെ ആനകളെ തുരത്തുന്നതിന് നിയോഗിച്ച എലിഫെന്റ് സ്ക്വാഡിലെ പ്രധാനി സുകുമാരൻ. തോളിലെ ബാഗിൽ പടക്ക ശേഖരമാണ് (ഇടത്ത്), കോയിക്കക്കാവിൽ ഇടത്താവളങ്ങളുടെ ദൂരം അറിയിക്കുന്ന ബോർഡ് (വലത്ത്)
കാനനപാതയിലെ ആനകളെ തുരത്തുന്നതിന് നിയോഗിച്ച എലിഫെന്റ് സ്ക്വാഡിലെ പ്രധാനി സുകുമാരൻ. തോളിലെ ബാഗിൽ പടക്ക ശേഖരമാണ് (ഇടത്ത്), കോയിക്കക്കാവിൽ ഇടത്താവളങ്ങളുടെ ദൂരം അറിയിക്കുന്ന ബോർഡ് (വലത്ത്)

രിമലകയറ്റം കഠിനം. കാലം തെറ്റിവന്ന മഴയും മിന്നലും ആ കയറ്റത്തെ അതി കഠിനമാക്കി. സന്നിധാനമെന്ന വെളിച്ചം കാലുകള്‍ക്ക് കരുത്ത് പകര്‍ന്നതോടെ കല്ലും മുള്ളും കാലിനുമെത്തയായി. അയ്യപ്പനെ ദര്‍ശിക്കാനുള്ള നിശ്ചയദാര്‍ഢ്യം തടസ്സങ്ങളെ നീക്കി ദിവ്യാനുഭവമാക്കി ആ തീര്‍ഥയാത്ര...

കനത്തമഴയെ തുടര്‍ന്ന് ശബരിമലയിലേക്കുള്ള പരമ്പരാഗതകാനന പാതകളില്‍ നിയന്ത്രണംവന്ന ഞായറാഴ്ചയായിരുന്നു ഞങ്ങള്‍ 29 പേരടങ്ങുന്ന സംഘത്തിന്റെ വനയാത്ര. പള്ളിക്കത്തോട് സ്വദേശിളായിരുന്നു തീര്‍ഥാടകര്‍ എല്ലാവരും. മധ്യവയസ്‌ക്കരും രണ്ട് കുട്ടി മണികണ്ഠന്മാരുമടങ്ങിയതായിരുന്നു സംഘം. ഏഴ് മടക്കുകളായുള്ള കരിമലയുടെ അഞ്ചാമത്തെ തട്ടില്‍ നില്‍ക്കുമ്പോള്‍ കാലാവസ്ഥാ മുന്നറിയിപ്പ് കിട്ടി. അടുത്ത അഞ്ച് മണിക്കൂറില്‍ ശക്തമായ സാധ്യതയുണ്ട്. എത്രയുംവേഗം വനത്തിന് പുറത്തുകടക്കാന്‍ ശ്രമിക്കണം. കോരിച്ചൊരിയുന്ന മഴയത്ത് മഴക്കോട്ടും ധരിച്ച് ഊന്നുവടിയുടെ സഹായത്തോടെ ഞങ്ങള്‍ പരമാവധി വേഗത്തില്‍ പാതകള്‍ താണ്ടി. വലിയാനവട്ടവും ചെറിയാനവട്ടവും പിന്നിട്ടതോടെ ആശങ്കകള്‍ക്ക് വിരാമം.

Content Highlights: Experience the arduous yet fulfilling Sabarimala pilgrimage through the traditional forest path

Continue reading