റംസാന്‍ നല്‍കുന്ന അറിവ്

മനുഷ്യനെയാണ് ഇസ്ലാം അഭിമുഖീകരിക്കുന്നത്. ഭൂമിയും അതിലുള്ള സകലതും ദൈവം സൃഷ്ടിച്ചതുതന്നെ മനുഷ്യര്‍ക്കുവേണ്ടിയാണ്. ദൈവത്തിന്റെ ഉത്കൃഷ്ടസൃഷ്ടിയാണ് മനുഷ്യന്‍.
എല്ലാതരം നന്മകളും നിറഞ്ഞ, സംസ്‌കാരസമ്പന്നനായി അവന്‍ ജീവിക്കണം. അതിന് ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിേലക്കും വെളിച്ചംവീശുന്ന വിശുദ്ധ ഖുര്‍ആന്‍ അവന് മാര്‍ഗദീപമായി പ്രപഞ്ചനാഥന്‍ അവതരിപ്പിച്ചു നല്‍കി.
വിശുദ്ധ ഖുര്‍ആന്റെ അവതരണംകൊണ്ട് ദൈവം റംസാനെ ആദരിച്ചു. ഖുര്‍ആന്‍ അവതരണത്തിന്റെ വാര്‍ഷികത്തിന് സാക്ഷികളാകുന്ന വിശ്വാസി ആ മാസത്തില്‍ വ്രതം അനുഷ്ഠിക്കണം. ദൈവത്തിന്റെ ആ കല്പന നിരുപാധികം നിര്‍വഹിക്കുക വഴി വിശ്വാസി, തന്റെ നാഥനെ അനുഭവിച്ചറിയുന്നു. ആഹാരപാനീയങ്ങള്‍ വെടിഞ്ഞുള്ള കര്‍മമായതുകൊണ്ട്, അവ ലഭിക്കാതെ ജീവിക്കുന്ന തന്റെ സഹജീവികളെക്കുറിച്ചും അവന്‍ ബോധവാനാകുന്നു. ചുരുക്കത്തില്‍ ആത്മീയമായും ഭൗതികമായും അവന്‍ സംസ്‌കൃതനാവുന്നു. റംസാന്‍ ജീവിതത്തില്‍ ഉണ്ടാക്കേണ്ടതും അതുതന്നെയാണ്.
Content Highlights: ramadan message by mp abdul kareem sullami