ആത്മീയ -ധാര്‍മിക ജീവിതം പരിശീലിക്കുക - കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍

സ്വന്തം ജീവിതം നവീകരിക്കാനും സമൂഹത്തിന്റെ സമാധാനവും സ്വസ്ഥതയും ക്ഷേമവും ഉറപ്പുവരുത്താനുമുള്ള ആത്മീയ -ധാര്‍മിക ചിട്ടകളാണ് നോമ്പുകാലത്ത് പരിശീലിക്കേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍.
ആത്മീയമൂല്യങ്ങളുടെയും ധാര്‍മികബോധത്തിന്റെയും അഭാവമാണ് സമൂഹത്തില്‍ അനുദിനം വര്‍ധിക്കുന്ന ലഹരി ഉപയോഗങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കലുഷിത അന്തരീക്ഷങ്ങള്‍ക്കും കാരണം. മത -ധാര്‍മികമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നത് പഴഞ്ചന്‍സ്വഭാവമാണെന്ന ധാരണയും ലിബറല്‍ ചിന്താഗതി വിളംബരംചെയ്യുന്ന സങ്കേതങ്ങളും പുതുതലമുറയെ പല പ്രശ്‌നങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു. ധാര്‍മികമൂല്യങ്ങള്‍ പിന്തുടര്‍ന്നെങ്കിലേ സമാധാന സാമൂഹികാന്തരീക്ഷവും സഹജീവിസ്‌നേഹവും സഹായമനസ്‌കതയും രൂപപ്പെടുകയുള്ളൂയെന്ന് കാന്തപുരം റംസാന്‍ സന്ദേശത്തില്‍ പറഞ്ഞു.
Content Highlights: ramadan message by kanthapuram ap aboobacker musliyar