മര്‍കസില്‍ ഖുര്‍ആന്‍ സമ്മേളനം

മർകസ് ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായിനടന്ന ദസ്തർ ബന്ദി ചടങ്ങിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ സംസാരിക്കുന്നു
മർകസ് ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായിനടന്ന ദസ്തർ ബന്ദി ചടങ്ങിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ സംസാരിക്കുന്നു

കുന്ദമംഗലം: പവിത്രമായ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവില്‍ മാനവികസന്ദേശം വിളംബരംചെയ്ത് മര്‍കസില്‍ ഖുര്‍ആന്‍ സമ്മേളനം. ഇജ്തിമയില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ല്യാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. 

ഹിഫ്ള് വിദ്യാര്‍ഥികളുടെ ദസ്തര്‍ ബന്ദി ചടങ്ങിന് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കി. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷനായി. മസ്ജിദുല്‍ ഹാമിലിയില്‍ നടന്ന വിര്‍ദു ലത്വീഫ് സദസ്സിന് സയ്യിദ് അബ്ദു സ്വബൂര്‍ ബാഹസന്‍ അവേലവും മരണപ്പെട്ടവരുടെ പേരില്‍നടന്ന യാസീന്‍ ദുആക്ക് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലിയും നേതൃത്വം നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് മുഹമ്മദ് തുറാബ്, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി, വി.പി.എം. ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബൂബക്കര്‍ സഖാഫി പന്നൂര്‍, ഹനീഫ് സഖാഫി ആനമങ്ങാട്, പ്രൊഫ. എ. അബ്ദുല്‍ ഹമീദ്, ഖാരിഅ് അബ്ദുറഊഫ് സഖാഫി, ബശീര്‍ സഖാഫി എ.ആര്‍. നഗര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു.

Content Highlights: quran conference at markaz kunnamangalam