ഫുജൈറ ഭരണാധികാരി ശൈഖ് ഹമദിന് റംസാൻ ആശംസ നേർന്ന് ഖലീൽ ബുഖാരി തങ്ങൾ

യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി എന്നിവർക്ക് കേരള മുസ്‌ലിം ജമാഅത്ത് ജനറൽസെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി റംസാൻ ആശംസ അറിയിച്ചപ്പോൾ

മലപ്പുറം: യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി എന്നിവർക്ക് റംസാൻ ആശംസകൾ നേർന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറൽസെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി. 

ഫുജൈറയുടെ ഭരണാധിപനെന്ന നിലയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ശൈഖ് ഹമദിന്റെ സംഭാവനകൾ എടുത്തുപറഞ്ഞ ഖലീൽ തങ്ങൾ ഇമാറാത്തിന്റെ സുസ്ഥിരവികസനത്തിനായി നടപ്പാക്കിയ പദ്ധതികൾ യു.എ.ഇ.യുടെ വികസനത്തിൽ നിർണായക പങ്കുവഹിച്ചതായി അഭിപ്രായപ്പെട്ടു. ഇന്ത്യയും യു.എ.ഇ.യുമായുള്ള ഊഷ്‌മളബന്ധവും അതിൽ കേരളീയരുടെ സവിശേഷ സംഭാവനകളും വിലമതിക്കാനാകാത്തതാണെന്ന് ഭരണാധികാരികൾ അഭിപ്രായപ്പെട്ടു.

Content Highlights: khaleel bukhari thangal ramzan greetings to sheikh hamad