ദുർവ്യയം ഒഴിവാക്കി പെരുന്നാൾ ആഘോഷിക്കാം

സ്രഷ്ടാവിന്റെ കാരുണ്യവും അനുഗ്രഹവും മാത്രമാണ് നമുക്ക് സന്തുഷ്ടിയും സമാധാനവും നൽകുന്നതെന്ന അചഞ്ചല വിശ്വാസമാവണം വിശ്വാസികളെ മുന്നോട്ടുനയിക്കേണ്ടത്. പ്രതിസന്ധിഘട്ടങ്ങളിലും അല്ലാത്തപ്പോഴും പരസ്പര പാരസ്പര്യത്തിലൂടെ ജീവിതം നയിക്കാനാകണം. ഈദ് ആഘോഷം ഇതിന് നിമിത്തമാകണം. സകല മേഖലകളിലും ദുർവ്യയം ഒഴിവാക്കി മിതത്വം പാലിക്കണം. പാർശ്വവത്‌കരിപ്പെട്ടവർക്ക് ആശ്വാസമേകിയും കുടുംബബന്ധം ശക്തിപ്പെടുത്തിയും ആരാധനകളാൽ ധന്യമാക്കിയും ദാനധർമ്മങ്ങൾ വർധിപ്പിച്ചും ഈദുൽ ഫിത്തർ ആഘോഷിക്കാൻ മുഴുവൻ വിശ്വാസികളും മുന്നോട്ടുവരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമിയും ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്‌മാൻ സഖാഫിയും ഈദ് സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.
Content Highlights: ramadan 2023