സ്വീറ്റ് കോൺ - കാരറ്റ് പുലാവ്;ലഞ്ച് ബോക്‌സ് ഒരുക്കാം വെറൈറ്റിയായി

ലഞ്ച് ബോക്‌സ് ഒരുക്കുമ്പോള്‍ അല്‍പ്പം ക്രിയേറ്റിവായാലോ? കുട്ടി കുരുന്നുകള്‍ക്ക് ഇഷ്ടമാവുന്ന സ്വീറ്റ് എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം
ചേരുവകള്‍
- ബസ്മതി അരി - 1 കപ്പ്
- കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്
- സ്വീറ്റ് കോൺ - 1/4 കപ്പ്
- സവാള - 1 വലുത്
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1
- പച്ചമുളക് - 2 എണ്ണം ടേബിൾസ്പൂൺ
- ഗ്രാമ്പു - 5-6
- ഏലക്ക - 5-6
- കറുകപ്പട്ട - 1 ചെറിയ കഷ്ണം
- പശുവിൻ നെയ്യ് - 2 ടേബിൾസ്പൂൺ
- ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ ഗ്രാമ്പു, പട്ട, ഏലക്ക ചേർത്ത് മൂപ്പിക്കുക.അതിലേക്ക് നീളത്തിൽ അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് വഴറ്റുക.(ഒരുപാട് ചുവന്നു പോകരുത്)പച്ചമണം മാറി വരുമ്പോൾ ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർത്ത് 2 മിനുട്ട് വഴറ്റുക. അതിലേക്ക് കഴുകി വെള്ളം വാർന്നു വച്ച അരി കൂടെ ചേർത്ത് 2 മിനുട്ട് കൂടെ വറുക്കുക.ശേഷം സ്വീറ്റ് കോണും 2 കപ്പ് തിളച്ച വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ മൂടി വച്ച് വേവിക്കുക.
Content Highlights: Lunch box recipe praveshanolsavam 2024