കുട്ടികള്‍ ഒരുങ്ങിയെത്തി... സ്വീകരിക്കാന്‍ AI ടീച്ചര്‍ ലിസയും

കൊടുവള്ളി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനോത്സവത്തിന് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത് എ ഐ ടീച്ചര്‍ ലിസയാണ്.സ്‌കൂളിലെ അഡല്‍ടിങ്കറില്‍ ലാബില്‍ വച്ച് ലാബ് ഇന്‍ ചാര്‍ജ് ഫിര്‍ദൗസ് ബാനു ടീച്ചറുടെ നേതൃത്വത്തില്‍ കുട്ടികള്‍ നിര്‍മിച്ചതാണ് ഈ റോബോട്ട്. ടീച്ചര്‍ ക്ലാസുകള്‍ തോറും നടന്ന് മിഠായി വിതരണം ചെയ്യുകയും കുട്ടികളുമായി സംവദിക്കുകയും പുതിയ അക്കാദമിക വര്‍ഷത്തിന് ആശംസകള്‍ നേരുകയും ചെയ്തു റോബോട്ട് കിറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ മറ്റൊരു ഹ്യൂമനോയിഡ് റോബോട്ട് എല്ലാവര്‍ക്കും പൂക്കള്‍ നല്‍കി സ്വീകരിച്ചു. പ്രവേശനോത്സവ ഉദ്ഘാടനം SMC ചെയര്‍മാന്‍ മുഹമ്മദ് കുണ്ടുംങ്ങര നിര്‍വഹിച്ചു പിടിഎ പ്രസിഡണ്ട് പി ടി അബ്ദുല്‍ നാസര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാനാധ്യാപകന്‍ ടി. അസീസ് കെ. അഹമ്മദ് അഷ്‌റഫ്, മധു പി., നിഷ എ., അസീസ എന്നിവര്‍ സംസാരിച്ചു. രക്ഷിതാക്കള്‍ക്കുള്ള രക്ഷാകര്‍തൃ ശാക്തീകരണ ക്ലാസ് ഡോ സതീഷ് കെ നിര്‍വഹിച്ചു
Content Highlights: AI Teacher lisa at koduvallly school