പാകിസ്താനില്‍ അട്ടിമറി? സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്താനില്‍ സൈന്യത്തിനുള്ളില്‍ അട്ടിമറിയെന്ന് റിപ്പോര്‍ട്ട്. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആര്‍മി സ്റ്റാഫ്) ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും അജ്ഞാതമായ ഇടത്തേക്ക് മാറ്റിയെന്നുമാണ് പാക് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അസിം മുനീറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയെന്നും സൈനിക കോടതിയില്‍ വിചാരണ നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെയര്മാന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി, ജനറല്‍ ഷഹീര്‍ ഷംസാദ് മിര്‍സ പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റുവെന്നാണ് ലഭിക്കുന്ന വിവരം.
Content Highlights: Pakistan army chief General Asim Munir in custody, General Shahir Shamshad Mirza has taken power