നിയന്ത്രണരേഖയിൽ വെടിനിർത്തല്‍ കരാർ ലംഘനം തുടർന്ന് പാകിസ്താൻ; മേഖലയിൽ കനത്ത ഷെല്ലാക്രമണം

കശ്മീരില്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന വീട്‌
കശ്മീരില്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന വീട്‌

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഉറി, ഗുരെസ് സെക്ടറുകളിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സെെന്യം. വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലെ ചാരുണ്ട, ഹത്‌ലംഗ പ്രദേശങ്ങളെ പാകിസ്താന്‍ സൈന്യം ലക്ഷ്യമിട്ടായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 

വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരെസ് മേഖലയിലെ ബാഗ്‌തോര്‍ പ്രദേശത്തും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഈ സ്ഥലങ്ങളിൽ കനത്ത ഷെല്ലാക്രമണവും നടക്കുന്നുണ്ട്. എന്നാല്‍ ജീവഹാനി സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

വെള്ളിയാഴ്ച ബാരാമുള്ള, കുപ്വാര ജില്ലകളില്‍നിന്ന് നിയന്ത്രണരേഖയിലുടനീളം പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. അവരുടെ രണ്ട് കുടുംബാംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 


 

Content Highlights: pak troops violate ceasefire along loc