പണച്ചെലവ് ഇല്ലാതെ ഓണം വൈബിൽ എങ്ങനെ വീടൊരുക്കാം

പ്രതീകാത്മ ചിത്രം: AI
പ്രതീകാത്മ ചിത്രം: AI

ഓണത്തിന് കോടിയെടുക്കും സദ്യയും ഒരുക്കും ചിലർ യാത്രപോകും അങ്ങനെ ഓണം അടിപൊളിയായി മലയാളി ആഘോഷിക്കും. പക്ഷേ ഓണത്തോട് അനുബന്ധിച്ച് നമ്മുടെ വീട്ടിൽ എന്തെങ്കിലും പുതുമ കൊണ്ടുവരാറുണ്ടോ? നമ്മൾ ഓണക്കോടിയിൽ അണിഞ്ഞൊരുങ്ങുമ്പോൾ വീടിനെ അണിയിച്ചൊരുക്കാറുണ്ടോ..? മിക്കവരും ചെയ്യാറില്ല. പണച്ചെലവും മെനക്കേടും ആണ് കാരണം. എന്നാൽ പോക്കറ്റ് കാലിയാകാതെ ഓണം തീമിലേക്ക് വീടിനെ മാറ്റാൻ ചില ഐഡിയകൾ ഉണ്ട്. ഒന്ന് മനസുവെച്ചാൽ മാത്രം മതി.

പിച്ചള വിളക്കുകൾ തീർക്കുന്ന ആന്റിക്ക് ലുക്ക്

മിക്ക വീടുകളിലും നിലവിളക്കുകാണും. പല വലുപ്പത്തിലുള്ള ഒന്നല്ല ഒരു ഡസൻ നിലവിളക്കെങ്കിലും കാണും. മിക്കവരും നിലവിളക്കുകൾ പൂജാറൂമിൽ വെക്കുകയാകും പതിവ്. ഇതിൽ നിന്ന് രണ്ടോ മൂന്നോ നിലവിളക്ക് എടുത്ത് കഴുകി വൃത്തിയാക്കി വീടിന്റെ ലിവിങ് ഏരിയയിൽ പല ഭാഗത്തായി വയ്ക്കാം. ചെറിയ ടേബിളിലോ സ്റ്റൂളിലോ സ്റ്റാന്റിലോ വേണം നിലവിളക്കുകൾ വയ്ക്കാൻ. കസവ് തുണിയോ കളർഫുൾ തുണിയോ വിരിച്ച് നിലവിളക്ക് വെച്ചാൽ കൂടുതൽ ഭംഗിയുണ്ടാകും.

പ്രതീകാത്മ ചിത്രം: AI

പിച്ചള പാത്രങ്ങൾ ഫ്‌ളവർവേസാക്കാം.

മിക്ക വീടുകളിലും പിച്ചള പാത്രങ്ങൾ ഉണ്ടാകും.കിണ്ടിയോ നാഴിയോ അങ്ങനെ എന്തെങ്കിലും ഒക്കെ.. കിണ്ടിയാണേൽ വെള്ളം ഒഴിച്ച് വാലിൽ ഒരു പൂ കുത്തിവയ്ക്കണം. നാഴിയാണേൽ ഇത്തിരി നെല്ലോ അരിയോ നിറച്ച് വയ്ക്കാം. ഇത് രണ്ടും വീടിന്റെ ലിവിങ് സ്‌പെസിലോ സിറ്റൗട്ടിലോ ഒക്കെ വയ്ക്കാം. പിച്ചള പാത്രത്തിൽ ഇലച്ചെടിയോ, പൂച്ചെടികൾ ഇലയോട് കൂടി വയ്ക്കുന്നതും വീടിന് ഓണം വൈസ് നൽകാൻ ബെസ്റ്റാണ്. നമ്മുടെ നാടൻ പൂക്കൾ തിരഞ്ഞെടുക്കാൻ മറക്കരുത്.

പ്രതീകാത്മ ചിത്രം: AI

ഉരുളിയിൽ പൂക്കളം ഒരുക്കാം

പായസം വയ്ക്കുന്ന ഉരുളി ഒന്നിൽക്കൂടുതൽ ഉണ്ടേൽ അതും വീട് അലങ്കരിക്കാൻ ഉപയോഗിക്കാം. ഉരുളിയിൽ വെള്ളം ഒഴിച്ച് അതിൽ പൂക്കൾ നിരത്തി മനോഹരമായി അലങ്കരിച്ചാൽ ഓണം വൈബ് റെഡി. ഇത് സൗറ്റൗട്ടിലൊ സ്വീകരണ മുറിയുടെ നടുക്കോ വെക്കാം.

[object Object]

ട്രെഡീഷ്ണൽ ലുക്കിന്‌  മരത്തിന്റെ ഫർണിച്ചർ

മരം ഉപയോഗിച്ചുള്ള ഫർണിച്ചറുകൾ, അല്ലെങ്കിൽ വുഡൻ കളറിൽ ഉള്ള ഫർണിച്ചറുകൾ ഓണം വൈബിനോട് ചേർന്ന് നിൽക്കും. ടേബിൾ ക്ലോത്ത് ഉപയോഗിച്ചിട്ടുണ്ടേൽ അത് എടുത്ത് മാറ്റാം. ഇനി സോഫയിൽ കുഷൈൻ ഉണ്ടേൽ പഴയ സെറ്റ് മുണ്ട് കുഷൈൻ കവറാക്കാം. ഇങ്ങനെ ചെയ്യുമ്പോൾ സോഫയുടെ കവറിന് ഏതെങ്കിലും കോൺട്രാസ്റ്റ് സിംഗിൾ കളർ ഉപയോഗിക്കുന്നതാകും നല്ലത്.

കസവ് കർട്ടനുകൾ

ഇന്റീരിയറിന്റെ ലുക്ക് മാറ്റാൻ കർട്ടനുകൾക്കുള്ള പങ്ക് വളരെ വലുതാണ്. വീടുനുള്ളിലേക്ക് ഓണം വൈബ് കൊണ്ടുവരാൻ കർട്ടനോളം ബെസ്റ്റ് ഓപ്ഷൻ വേറെ ഇല്ലെന്ന് തന്നെ പറയാം. ട്രെന്റ് ഔട്ടായ പഴയ കസവ് സാരിയെടുത്ത് കർട്ടൻ അടിക്കുക. കസവ് നന്നായി കാണാവുന്ന രീതിയിൽ വേണം കർട്ടൻ തുന്നിയിടാൻ.

പ്രതീകാത്മ ചിത്രം

ഇനി കസവിനോട് താത്പര്യമില്ലെങ്കിൽ കർട്ടൻ കളർഫുളാക്കാം. പല നിറഞ്ഞളിലുള്ള കർട്ടൻ ഓണപ്പൂക്കളുടെ വൈബ് തോന്നിപ്പിക്കും.

പ്രതീകാത്മ ചിത്രം | AI

പൂക്കളം തീർക്കുന്ന കാർപ്പെറ്റ്

വീട്ടിൽ സ്വന്തമായി തയ്യിൽ മെഷീൻ ഉണ്ടെങ്കിൽ അതുമല്ലെങ്കിൽ വീടിനടത്ത് ന്‌ല്ലൊരു ടൈലർ ഉണ്ടെങ്കിൽ ഈ കാർപ്പെറ്റ് ഉണ്ടാക്കാം. തുണിവെട്ടിയതിന്റെ വേസ്റ്റ് കൂട്ടിയടിച്ചാൽ കളർഫുൾ കാർപ്പെറ്റ് ലഭിക്കും. ഇത്രയും ആയാ്ൽ വീട് ഓണം വൈബിലേക്ക് മാറും.

പ്രതീകാത്മ ചിത്രം: AI

ബെഡ്‌റൂമിലും വീട്ടിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗങ്ങളിലും ഈ ഐഡിയകൾ പരീക്ഷിക്കാവുന്നതാണ്. കിടപ്പമുറി ഓണം തീമിലേക്ക് മാറ്റുമ്പോൾ ബെഡ്ഷീറ്റും പില്ലോകവറും കളർഫുള്ളാക്കാൻ മറക്കരുത്.

ഇനി മുറ്റത്തോ സിറ്റൗട്ടിലോ ഒരു പൂക്കളം കൂടി ഇട്ടാൽ വീട് മുഴുവൻ ഓണം വൈബാകും.

Content Highlights: Decorate the living area using existing brass lamps and utensils for an antique look., Use uruli filled with water and fresh flowers as a unique centerpiece., Repurpose old kasavu sarees or set mundu as curtains and cushion covers., Create vibrant carpets using fabric scraps for a festive touch.