പഴവും പാലുമുണ്ടോ? മിനിറ്റുകള്‍ക്കുള്ളില്‍ പായസം റെഡി

#നിഷ പത്മ
ഫോട്ടോ: പുരുഷോത്തം
ഫോട്ടോ: പുരുഷോത്തം

ലോക്ക്ഡൗണ്‍ കാലത്ത് അധികം സാധനങ്ങള്‍ ചെലവഴിക്കാതെ എന്തെല്ലാം ഉണ്ടാക്കാമെന്നാണ് ചിന്തിക്കേണ്ടത്. പഴവും പാലും ഉണ്ടെങ്കില്‍ രുചികരമായ പായസം തയ്യാറാക്കാവുന്നതാണ്. വെറും മിനിറ്റുകള്‍ക്കുള്ളില്‍ പഴംപായസം തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്. 

ചേരുവകള്‍

പഴം ഗ്രേറ്റ് ചെയ്തത്- രണ്ടെണ്ണം
പാല്‍- ഒരു ലിറ്റര്‍
കണ്ടന്‍സ്ഡ് മില്‍ക്ക്- ഒരു ടിന്‍
ഏലക്കായ പൊടിച്ചത്- കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള വലിയ പാനില്‍ മിതമായ ചൂടില്‍ 5 മിനിറ്റ് പാല്‍ തിളപ്പിക്കുക. അതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്കും പഴവും ചേര്‍ത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക. അടുപ്പില്‍ നിന്നിറക്കി ഏലക്കായ പൊടിച്ചത് തൂവിക്കൊടുക്കാം.

Content Highlights: Banana payasam recipe