സദ്യ പൂര്‍ണമാകാന്‍ ഒരു മധുരക്കറി കൂടിയായാലോ

പ്രായഭേതമില്ലാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ട കറിയാണ് മധുരക്കറി. വീട്ടിലുള്ള ചേരുവകള്‍ കൊണ്ട് തന്നെ മധുരക്കറി എളുപ്പത്തില്‍ തയ്യാറാക്കാം.
ചേരുവകള്‍
- ഉണക്കമുന്തിരി : 50 ഗ്രാം
- ഈന്തപ്പഴം കുരുനീക്കിയത് : 50 ഗ്രാം
- പുളി : 50 ഗ്രാം
- വെള്ളം : ആവശ്യത്തിന്
- ഇഞ്ചി അരച്ചത് : 50 ഗ്രാം
- മുളകുപൊടി : ഒരു ടേബിള്‍ സ്പൂണ്‍
- ശര്‍ക്കര പൊടിച്ചത് : മൂന്ന് ടേബിള്‍ സ്പൂണ്‍
- ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അല്പം വെള്ളത്തില്‍ പുളി കുതിര്‍ത്തത് പിഴിഞ്ഞെടുത്തതിലേക്ക് കഴുകിവെച്ച ഉണക്കമുന്തിരി, ഈന്തപ്പഴം, ഇഞ്ചി, മുളകുപൊടി, ശര്‍ക്കര പൊടിച്ചത്, ഉപ്പ് എന്നീ ചേരുവകള്‍ ചേര്‍ത്ത് തിളപ്പിക്കുക. ശേഷം തീ കുറച്ച് കുഴമ്പുപരുവമാകുംവരെ കുറുക്കുക.
Content Highlights: Onam Recipe Madhura Curry