കരിക്ക് കൊണ്ടൊരു ഓലന്‍

ഈ ഓണത്തിന് സദ്യയുടെ മാറ്റ് കൂട്ടാനായി കരിക്ക് കൊണ്ടൊരു ഓലന്‍ തയ്യാറാക്കിയാലോ?
ചേരുവകള്‍
- കരിക്ക് കഷണങ്ങള്‍- 100 ഗ്രാം
- കാരറ്റ്- 100 ഗ്രാം
- അണ്ടിപ്പരിപ്പ്- 16 എണ്ണം
- പച്ചമുളക്- നാലെണ്ണം
- ഉപ്പ്- ആവശ്യത്തിന്
- തേങ്ങാപ്പാല്‍- രണ്ടാംപാല്‍ 120 മില്ലി
- തേങ്ങാപ്പാല്‍- ഒന്നാംപാല്‍ 50 മില്ലി
- വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കാരറ്റ് വട്ടത്തില്‍ കനം കുറച്ചരിഞ്ഞ് പച്ചമുളക്, ഉപ്പ്, രണ്ടാംപാല്‍ എന്നീ ചേരുവകള്‍ ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പും കരിക്കും ചേര്‍ത്ത് ഒന്നു തിളച്ചാല്‍ തേങ്ങയുടെ ഒന്നാംപാലൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്തിളക്കി തീയണച്ച് അടച്ചുവെയ്ക്കാം.
Content Highlights: Onam Recipe Karikk Olan