രുചിയൂറൂം പരിപ്പ്കൂട്ട് തയ്യാറാക്കാം

തോരന്‍, അവിയല്‍, പച്ചടി, കിച്ചടി തുടങ്ങിയ പതിവുകൂട്ടുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു രുചിക്കൂട്ട് ഈ ഓണത്തിന് പരീക്ഷിച്ചാലോ? ചെറുപയറും മത്തനിലയും കൊണ്ട് രുചികരമായ ഒരു കൂട്ട് തയ്യാറാക്കാം.
ചേരുവകള്‍
- ചെറുപയര്‍ പരിപ്പ് വറുത്തത്- 50 ഗ്രാം
- മത്തനില- 10 ഇല ( കഴുകി നാരുകളഞ്ഞ്, നേര്‍മ്മയായരിഞ്ഞത്)
- പച്ചമുളക്- 3 എണ്ണം
- വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി- 4 എണ്ണം
- ചെറിയ ഉള്ളി- 4 എണ്ണം
- ഉപ്പ്, വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പരിപ്പ് വെള്ളം ചേര്‍ത്ത് വേവിക്കണം. വെന്ത് ഉടഞ്ഞ് പോകുന്നതിന് മുന്‍പ് അരിഞ്ഞ മത്തനിലയും ഉപ്പും വെള്ളവും പച്ചമുളകും ചേര്‍ക്കണം. ഈ കൂട്ട് യോജിച്ച് കുഴഞ്ഞ പാകത്തില്‍ എത്തുമ്പോള്‍, വെളുത്തുള്ളിയും ചുവന്നുള്ളിയും ചതച്ച് താളിച്ച് കൂട്ടിലേക്ക് ചേര്‍ത്ത് അടുപ്പില്‍ നിന്ന് മാറ്റാം.
Content Highlights: Onam Onam2024 Onam recipe Onam Sadhya recipe