കുറുക്ക് കാളന്‍

കാളന്‍
കാളന്‍

ആവശ്യമായ ചേരുവകള്‍

  • ചേന (ഇടത്തരം കഷണമാക്കിയത്) - 250 ഗ്രാം
  • നേന്ത്രക്കായ തൊലികളഞ്ഞത് (ഇടത്തരം കഷണമാക്കിയത്) - 250 ഗ്രാം
  • മുളക്പൊടി - അര ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
  • ഉപ്പ് ആവശ്യത്തിന്
  • കടുക് - 2 നുള്ള്
  • വറ്റല്‍ മുളക് - 3 എണ്ണം
  • ഉലുവ - 2 നുള്ള്
  • കറിവേപ്പില - 2 തണ്ട്
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • തേങ്ങ (ചെറുത്) - 1
  • തൈര് - ഒരു കപ്പ്
  • പച്ചമുളക് -    4 എണ്ണം
  • കുരുമുളക് - അര ടീസ്പൂണ്‍
  • ജീരകം - കാല്‍ ടീസ്പൂണ്‍

തേങ്ങ നല്ലപോലെ അരച്ചെടുത്തതിനുശേഷം രണ്ട് പച്ചമുളക്, ജീരകം, കുരുമുളക് ഇവ ചേര്‍ത്ത് അരക്കണം (അധികം അരയരുത്).

പാകം ചെയ്യുന്ന വിധം

ചേന, നേന്ത്രക്കായ എന്നിവ രണ്ട് പച്ചമുളക്, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കുക. അതിലേക്ക് അരപ്പ് ഒഴിക്കുക. വെള്ളം അധികം ചേര്‍ക്കരുത്. നല്ലപോലെ കുറുകി വരുമ്പോള്‍ കട്ടയില്ലാത്ത തൈര്, (തിളയ്ക്കരുത്). കറിവേപ്പില ചേര്‍ത്ത് തീയണക്കുക. വെളിച്ചെണ്ണയില്‍ കടുക്, മുളക്, ഉലുവ, കറിവേപ്പില ഇവ ചേര്‍ത്ത് വറവിട്ട് അല്പനേരം അടച്ചുവെച്ചതിന് ശേഷം ഉപയോഗിക്കാം.

Content Highlights: Kalan Recipe Preparations