കാക്കപ്പൂവ് മാത്രമല്ല മാടായിപ്പാറയെ മനോഹരമാക്കുന്നത്; എത്രപേർക്കറിയാം മാടായിയിലെ കുളങ്ങളെക്കുറിച്ച്?

ഓണക്കാലത്തെ യാത്രകളെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് മാടായിപ്പാറയേക്കുറിച്ചാണ്. കാക്കപ്പൂവുകൾ നീലനിറം ചാർത്തിനിൽക്കുന്ന മാടായിപ്പാറയും സമീപത്തെ മാടായിക്കാവും മനസിൽ കയറിയതാണ്. എല്ലാവരും മാടായിപ്പാറയേയും അവിടത്തെ പൂക്കളേക്കുറിച്ചുമെല്ലാം പറയാറും എഴുതാറും ചിത്രങ്ങളും വീഡിയോകളും പകർത്താറുണ്ടെങ്കിലും തികച്ചും അണ്ടർറേറ്റഡ് എന്നുവിശേഷിപ്പിക്കാവുന്ന മറ്റു ചിലയിടങ്ങൾ ഇതേ മാടായിപ്പാറയിലുണ്ട്. അതാണ് മാടായിപ്പാറയിലെ കുളങ്ങൾ.
മാടായിപ്പാറയിലെ കാക്കപ്പൂക്കളുടെ ചന്തവും കാണാം, പേരിൽപ്പോലും കൗതുകം ഒളിപ്പിച്ചിരിക്കുന്ന ജൂതക്കുളത്തിന്റെ ഉള്ളറകളിലേക്കൊന്ന് എത്തിനോക്കുകയും ചെയ്യാം. അങ്ങനെയായിരുന്നു ആ യാത്രയുടെ പദ്ധതി. കോഴിക്കോട്ടുനിന്നായിരുന്നു യാത്രയുടെ തുടക്കം. കണ്ണൂർ പഴയങ്ങാടിയിൽ തീവണ്ടിയിറങ്ങി. പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തുള്ള ഹോട്ടലിൽക്കയറി പ്രഭാത ഭക്ഷണം. ബിൽ കൊടുക്കുന്നതിനിടയിൽ മാടായിപ്പാറയിലേക്ക് എങ്ങനെയാണ് പോകേണ്ടതെന്ന് അന്വേഷിച്ചു. നടക്കാൻ തയ്യാറാണോ എന്ന് കൗണ്ടറിലിരുന്നയാളുടെ മറുചോദ്യം. അതെയെന്ന് പറഞ്ഞപ്പോൾ ടൗണിൽനിന്നുള്ള വഴി പറഞ്ഞുതന്നു. ഓട്ടോയ്ക്ക് പോകാമായിരുന്നെങ്കിലും നടക്കാൻതന്നെയായിരുന്നു തീരുമാനം. നടക്കുന്നതിനിടെ ഭാഗ്യവശാൽ ആ വഴി പോകുന്ന ഒരു ബൈക്കിൽ ലിഫ്റ്റ് കിട്ടി.
Content Highlights: ponds in madayippara kannur onam special travelogue