ഓർമകൾ മഹാകാവ്യങ്ങളെപ്പോലെയാണ്, കൃത്യമായി വന്ന് തൊട്ടാൽ പൊള്ളിപ്പോവും- എമിൽ മാധവി

#ഖദീജ മൈമൂൻ
എമിൽ മാധവി
എമിൽ മാധവി

ണ്ണുകൾ തുറക്കാനുള്ളത് മാത്രമല്ല അടയ്ക്കാനുള്ളതു കൂടിയാണ് എന്നെഴുതിയത് സി.ജെ. തോമസാണ്. ഇത്തരം ഓർമകളുടെ സാധ്യതയാണ് എമിൽ മാധവിയുടെ കലയിൽ പ്രകടമാകുന്നത്. നടൻ, സംവിധായകൻ, തിയേറ്റർ പ്രാക്ടീഷ്ണർ, അഭിനയ പരിശീലകൻ, കഥാകൃത്ത്, എഴുത്തുകാരൻ എന്നീ മേൽവിലാസങ്ങളിലാണ് എമിലിനെ കലാലോകം അറിയുക. ശരീരത്തിന്റെ ചലനസാധ്യതകളെ അതിന്റെ ഔന്നത്യത്തിൽ അനുഭവിച്ചറിയാൻ ഉതകുന്ന ഇന്റിമേറ്റ് തിയേറ്റർ, അപ്ലൈഡ് തിയേറ്റർ, എന്നിവയിൽ ഗവേഷണാത്മകമായ പ്രവർത്തനങ്ങളിൽ സജീവമാണ് എമിൽ.

കുമാരു-ഒരു കള്ളന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ, (നാടക സമാഹാരം), വൈറ്റ് പേപ്പർ, അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര എന്നിവയാണ് രചനകൾ. കള്ളന്റെ സത്യം തേടിപ്പോയ കുമാരുവിനെ തേടി 2023-ൽ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡുമെത്തി. ദാസനും ചന്ദ്രികയും ദാമു റൈട്ടറും മയ്യഴിയിൽ നിന്ന് എമിലിന്റെ കൈപിടിച്ച് കണ്ണൂരിലേക്കെത്തിയിരുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന എം.മുകുന്ദന്റെ പുസ്തകകത്തിൻ്റെ  നാടകാവിഷ്‌കാരം എമിലിൻ്റെ കലാബോധത്തിൻ്റെ ഭൂമിക വരച്ചിടുന്നുണ്ട്.

Content Highlights: emil madhavi

Continue reading