തിണ്ണകരയിലെ തെളിനീരും നീരാളി പിടിത്തവും; ലക്ഷദ്വീപിലെ ലക്ഷ്വറി ദ്വീപ് ബംഗാരം

അഗത്തിയിലെ ലഗൂൺ ബീച്ച്
അഗത്തിയിലെ ലഗൂൺ ബീച്ച്

ലൈറ്റ് ഹൗസ്, ഗ്ലാസ് ബോട്ട് സവാരി, സ്‌കൂബ എന്നിവയെല്ലാം ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയില്‍ വെച്ച് ആസ്വദിച്ചതു കൊണ്ടു തന്നെ അഗത്തി ദ്വീപില്‍ പോയി പ്രത്യേകമായി ചെയ്യാന്‍ ആക്ടിവിറ്റികളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, പാക്കേജിൽ ഉള്‍പ്പെട്ട ടൂറിസ്റ്റുകാരൊക്കെ തീര്‍ച്ചയായും വരുന്ന ഇടം അഗത്തിയാണ്. അതിന് ചില കാരണങ്ങളുമുണ്ട്. ലക്ഷദ്വീപിലെ വിമാനത്താവളം അഗത്തിയിലായതാണ് ഒരു പ്രധാന കാരണം. കവരത്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ വൃത്തിയിലും ഭംഗിയിലും അഗത്തിയാണ് ഒരുപടി മുന്നില്‍. ഏറ്റവും ഒഴിച്ചുകൂടാനാവാത്ത മറ്റൊരു കാരണം ലക്ഷദ്വീപിലെത്തുന്ന ലക്ഷ്വറി ടൂറിസ്റ്റുകളുടെ പറുദീസയായ ബംഗാരം ദ്വീപിലേക്ക് അഗത്തിയില്‍ നിന്ന് 15 ല്‍ താഴെ കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. അങ്ങനെ നാല് ദിവസത്തെ കവരത്തി വാസത്തിനുശേഷം ലക്ഷദ്വീപിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ അഗത്തി ലക്ഷ്യമിട്ട് ഞങ്ങള്‍ യാത്ര ആരംഭിച്ചു.

അഗത്തിയിൽ നിന്ന് തിണ്ണകരയിലേക്കുള്ള ബോട്ട് യാത്ര

Content Highlights: agatti bangaram thinnakara lakshadweep travel national tourism day

Continue reading