ജൂനിയര്‍ യേശുദാസെന്നും വിശേഷണം; എങ്കിലും മലയാളികള്‍ക്ക് അപരിചിതനാണ് ഈ പിന്‍പാട്ടുകാരന്‍

#സ്വീറ്റി കാവ്
സദനം രാജഗോപാലന്‍ | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍ / മാതൃഭൂമി
സദനം രാജഗോപാലന്‍ | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍ / മാതൃഭൂമി

പത്തിരിപ്പാല ഗാന്ധി സേവാസദനത്തിലെ പഠനത്തിനുശേഷം ഇരുപതാമത്തെ വയസിലാണ് കണ്ണൂര്‍ സ്വദേശി സദനം രാജഗോപാലന്‍ എന്ന സംഗീതപ്രതിഭ ഇന്റര്‍നാഷണല്‍ കഥകളി സെന്ററിലെ ഗായകനാകായി ഡല്‍ഹിയിലെത്തുന്നത്. 22 കൊല്ലം കഥകളി സെന്ററില്‍ തുടര്‍ന്ന അദ്ദേഹം പിന്നീട് ഫ്രീലാന്‍സ് സിങ്ങറായി. ആലാപനമികവും ശബ്ദസൗകുമാര്യവും അദ്ദേഹത്തെ പ്രമുഖനര്‍ത്തകരായ ഭാരതി ശിവാജി, സോണല്‍ മാന്‍സിങ്, യാമിനി കൃഷ്ണമൂര്‍ത്തി, ലീല സാംസണ്‍ തുടങ്ങിയവരുടെ പിന്നണിപ്പാട്ടുകാരനാക്കി. കഥകളിസംഘങ്ങള്‍ക്കൊപ്പവും പ്രമുഖ നര്‍ത്തകര്‍ക്കൊപ്പവും നിരവധി വിദേശപര്യടനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആലാപനമികവിനെ പ്രശംസിച്ച് ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തെ ഒരിക്കല്‍ വിശഷിപ്പിച്ചത് 'ജൂനിയര്‍ യേശുദാസ്' എന്നാണ്. സംഗീതത്തിന് മാത്രമായി നീക്കിവെച്ച ജീവിതം ക്ലാസുകളിലൂടെയും മറ്റും അദ്ദേഹം തുടരുകയാണ്. ഡല്‍ഹിയിലെ തന്റെ സംഗീതജീവിതം അമ്പതാണ്ട് തികയ്ക്കുമ്പോള്‍ ഒരു ചെറിയ സങ്കടം മാത്രമേ അദ്ദേഹത്തിനുള്ളൂ, മലയാളികള്‍ക്ക് താനൊരു അപരിചിതനാണെന്നത്. കലാശ്രീ പുരസ്കാരമുള്‍പ്പെടെ നേടിയ അദ്ദേഹം തന്‍റെ സംഗീതജീവിത വിശേഷങ്ങള്‍ പങ്കുവെക്കുന്നു. 

കണ്ണൂര്‍ തളിപ്പറമ്പില്‍നിന്ന് പാലക്കാട് പത്തിരിപ്പാലയിലെ ഗാന്ധി സേവാ സദനിലേക്ക്- കഥകളി സംഗീതത്തിലേക്കുള്ള ആ യാത്രയെ കുറിച്ച്, അനുഭവങ്ങളെ കുറിച്ച് വിശദമാക്കാമോ.

Content Highlights: sadanam rajagopalan

Continue reading