സ്‌നേഹത്തിനും കരുതലിനും നന്ദി പറഞ്ഞ് അശ്വതി

മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടിയോട് കേരളം കാട്ടിയ സ്‌നേഹത്തിനും കുടുംബത്തോട് കാട്ടിയ കരുതലിനും നന്ദി പറഞ്ഞ് മകള്‍ അശ്വതി വി. നായര്‍. അച്ഛന്റെ ചികിത്സയുടെ സമയത്തും വേര്‍പാടിലും കുടുംബത്തോടൊപ്പം നിന്നവര്‍ക്കും നേരിട്ടും അല്ലാതെയും അനുശോചനം അറിയിച്ച എല്ലാവര്‍ക്കും അശ്വതി നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗോവ ഗവര്‍ണര്‍ അഡ്വ.പി. എസ്. ശ്രീധരന്‍പിള്ള, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, സാമൂഹിക, സാംസ്‌കാരിക സാഹിത്യ പ്രമുഖര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ സംവിധായകര്‍, താരങ്ങള്‍, ജില്ലാ കളക്ടര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥര്‍, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, പി.ആര്‍.ഡി, മാധ്യമ സ്ഥാപനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, അച്ഛനെ ചികിത്സിച്ച ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍, നഴ്‌സിങ് സ്റ്റാഫ്, സെക്യൂരിറ്റി ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ ഏവരോടും കൃതജ്ഞത രേഖപ്പെടുത്തുന്നു- അശ്വതി പറഞ്ഞു.
Content Highlights: Aswati V Nair M.T. Vasudevan Nair MT Kerala condolences gratitude support death illness family