'കുമരനെല്ലൂരിലെ കുളങ്ങളും' എം.ടി.യുടെ നിഴലിന് നേരെ ഉയർന്ന മണൽ തൊഴിലാളികളുടെ കൈക്കോട്ടും

#എം.എ. റഹ്‌മാന്‍
എം.എ. റഹ്‌മാന്‍, എം.ടി. വാസുദേവന്‍ നായര്‍ | ഫോട്ടോ: മാതൃഭൂമി
എം.എ. റഹ്‌മാന്‍, എം.ടി. വാസുദേവന്‍ നായര്‍ | ഫോട്ടോ: മാതൃഭൂമി

നിളാനദി എനിക്കൊരു റഫറന്‍സ് പുസ്തകമാണെന്ന് പറഞ്ഞത് എം.ടി. വാസുദേവന്‍നായരാണ്. എം.ടി.യുടെ 'കുമരനെല്ലൂരിലെ കുളങ്ങള്‍' ഇടശ്ശേരിക്ക് സമര്‍പ്പിക്കുമ്പോള്‍ 'അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാള്‍ എനിക്കിഷ്ടം ഞാനറിയുന്ന നിളാനദിയാണ്' എന്ന് അതിന്റെ ആമുഖത്തില്‍ എഴുതുവാന്‍ എനിക്ക് ധൈര്യം തന്നത് നേരത്തെ തന്നെ പ്രചാരത്തിലുള്ള ഈ എം.ടി.യന്‍ വാക്യമാണ്. പലപ്പോഴും ഈ വാക്യത്തിന്റെ അര്‍ത്ഥവ്യാപ്തി അപഗ്രഥിക്കാന്‍ സ്വയം ശ്രമിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയെപ്പറ്റിയുള്ള ഫോറം മാസികയില്‍ ലോകം മുഴുവനുമുള്ള ഇംഗ്ലീഷ് അധ്യാപകര്‍ എഴുതുന്ന ഭാഷാലേഖനങ്ങളില്‍ അമേരിക്കയിലെ മിസ്സിസിപ്പി നദീതടത്തില്‍ ഉരുവം കൊള്ളുന്ന വാക്കുകളെപ്പറ്റി വായിച്ചത് ദോഹയില്‍ അധ്യാപകനായിരുന്ന കാലത്താണ്. 

തകഴിയുടെ 'കൃഷിക്കാരന്‍' എന്ന കഥയില്‍ കൃഷിയുമായി ബന്ധപ്പെട്ട എത്ര വാക്കുകളുണ്ടെന്ന് അന്വേഷിച്ചതും ഇതേ ദോഹയിലെ മലയാളം ക്ലാസ് മുറിയില്‍ വെച്ചാണ്. അന്ന് ആ ഒറ്റക്കഥയില്‍ 250 വാക്കുകളാണ് കണ്ടെത്തിയത്. നിളയെ ഒരു ഗ്രന്ഥമായെടുത്താല്‍ അതില്‍ ഊറിക്കൂടിയ വാക്കുകളാണ് എം.ടി.യുടെ സാഹിത്യകൃതികള്‍ നമുക്ക് തന്നത്.

Content Highlights: M.T.@90, M.T. Vasudevan Nair, Birth anniversary, M.A. Rahman writes about M.T. Vasudevan Nair

Continue reading