പുതിയ റിലീസുകൾക്കിടയിലും തിളക്കം തെല്ലും കുറയാതെ മോൺസ്റ്റര്‍

പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും ഉദയകൃഷ്ണയും ഒന്നിച്ച മോൺസ്റ്റർ തിയറ്ററുകളിൽ മികച്ച വിജയവുമായി പത്താം ദിനത്തിലേക്ക്. ലക്കി സിങ്ങായുള്ള മോഹൻലാലും ഭാമിനിയായി ഹണിയും ദുർഗയായി ലക്ഷ്മി മഞ്ജുവും തകർത്തഭിനയിച്ച ചിത്രം പ്രായഭേദമെന്യേ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഓരോ കാഴ്ചയിലും പുതുമയാണ് ചിത്രം സമ്മാനിക്കുന്നതെന്നാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്ന പ്രതികരണം. പുതിയ കാലത്തെ കഥകൾക്ക് മോഹൻലാൽ കൈകൊടുത്ത് തുടങ്ങുകയാണ് മോൺസ്റ്ററിലൂടെയെന്നാണ് ആരാധകരും പറയുന്നത്. മോഹൻലാലിനെപ്പോലെ ഒരു താരത്തിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വേറിട്ട പ്രമേയമാണ് മോൺസ്റ്ററിനെ വ്യത്യസ്തമാക്കുന്നത് എന്നാണ് പ്രേക്ഷക പ്രതികരണം.
സുദേവ് നായര്‍, ജോണി ആന്‍റണി, സിദ്ദിഖ്, ലെന തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ മികച്ച വേഷത്തിലുണ്ട്. ഒക്ടോബർ 21നാണ് മോൺസ്റ്റർ റിലീസ് ചെയ്തത്. പുലിമുരുകന്‍റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയാണ് മോൺസ്റ്ററിനും തിരക്കഥയൊരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് ആണ് സിനിമയുടെ നിർമ്മിച്ചിരിക്കുന്നത്.
സതീഷ് കുറുപ്പ് ഒറുക്കിയ ക്യാമറ കാഴ്ചകളൊരുക്കിയത്. ഷമീര്‍ മുഹമ്മദിന്‍റെ എഡിറ്റിംഗും ദീപക് ദേവിന്‍റെ സംഗീതവും സ്റ്റണ്ട് സിൽവയുടെ സ്റ്റണ്ട് കോറിയോഗ്രഫിയും എടുത്ത് പറയേണ്ടത് തന്നെയാണെന്ന് ഏവരും പറയുന്നു. തീര്‍ച്ചയായും തിയറ്റര്‍ എക്സീപിരിയൻസ് ചെയ്യേണ്ട സിനിമയാണ് മോൺസ്റ്റര്‍. ദീപാവലി റിലാസായെത്തിയ ചിത്ര പത്താം ദിനത്തിലെത്തുമ്പോഴും തിയറ്ററുകളിൽ ജനകീയ വിജയം നേടി മുന്നേറുകയാണ്.
Content Highlights: mohanlal new film, monster movie, monster theatre response after 10 days