ദുരന്തത്തെ നോക്കി ഇനിയും പകച്ചിരിക്കരുത്; വേണം നൂതന ഹൈഡ്രോളിക് എന്‍ജിനീയറിങ്-കുശല രാജേന്ദ്രന്‍

കുശല രാജേന്ദ്രന്‍| ഫോട്ടോ: അരുണ്‍ നിലമ്പൂര്‍
കുശല രാജേന്ദ്രന്‍| ഫോട്ടോ: അരുണ്‍ നിലമ്പൂര്‍

മാറിമറിയുന്ന കാലാവസ്ഥയെ നോക്കി പകച്ചിരിക്കുകയാണ് കേരളം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും അതിതീവ്ര മഴയും തരാതരം കേരളത്തെ പരീക്ഷിക്കുമ്പോള്‍ നിസ്സഹായരാവുകയാണ് നമ്മള്‍. പുത്തുമല കഴിഞ്ഞു, കവളപ്പാറ കഴിഞ്ഞു, കൂട്ടിക്കലും മുണ്ടക്കൈ-ചൂരല്‍മഴയും കഴിഞ്ഞു. ഇന്നും മണ്ണിനടിയില്‍ പതഞ്ഞിരിപ്പുണ്ട് മനുഷ്യന്‍. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവര്‍ ചിതറിത്തെറിച്ചുപോയി. പാര്‍പ്പിടവും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ അഭയാര്‍ഥികളെ പോലെയായി. അഞ്ച് മാസത്തിനപ്പുറം വീണ്ടുമെത്തുകയാണ് മഴപ്പേടി. എന്താണ് നമുക്ക് മുന്നിലുള്ള മാര്‍ഗം. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയ പ്രശസ്ത ഭൗമശാസ്ത്ര വിദഗ്ധ പ്രൊഫ. കുശലരാജേന്ദ്രന്‍ മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.

ഭൂമിയെ തൊട്ടറിഞ്ഞ് മികച്ച ശാസ്ത്രജ്ഞയ്ക്കുള്ള ദേശീയ പുരസ്‌കാരംവരെ കരസ്ഥമാക്കിയ വിദഗ്ധയാണ് താങ്കള്‍. താങ്കള്‍ക്ക് മുന്നില്‍ ലത്തൂര്‍ ഭൂകമ്പം മുതലുള്ള കേസ്സ്റ്റഡികളുണ്ട്. കേരളത്തിന്റെ നിലവിലെ അവസ്ഥയില്‍ എന്താണ് പരിഹാരം.

Content Highlights: Kusala Rajendran Interview about climate change in kerala

Continue reading