അക്ഷരോത്സവം സംഗീത സാന്ദ്രമാക്കി ബോംബെ ജയശ്രീ

ബോംബെ ജയശ്രീ | photo: മനു മൈത്രി
ബോംബെ ജയശ്രീ | photo: മനു മൈത്രി

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം സംഗീത സാന്ദ്രമാക്കി ബോംബെ ജയശ്രീ. കർണാടക സംഗീതത്തിന്റെ മാസ്മരികത നിശാഗന്ധി ഓഡിറ്റോറിയത്തിൽ എത്തിയവർക്ക് മനസ് നിറയെ ആസ്വദിക്കാൻ സാധിച്ചു.

'വാതാപി' ആലപിച്ച് കൊണ്ടാണ് ബോംബെ ജയശ്രീ സംഗീതനിശ ആരംഭിച്ചത്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഒന്നാം ദിനമായ ഫെബ്രുവരി രണ്ടിന് വൈകിട്ട് നടന്ന ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു കച്ചേരി. 

'വാതാപി ഗണപതിം ഭജേ'യ്ക്ക് പിന്നാലെ 'ഗോവർധന ഗിരീശം' ആലപിച്ചു. 'നഗുമോ' പാടിത്തുടങ്ങിയതോടെ വേദിയിൽ കരഘോഷം ഉയർന്നു. 

അക്ഷരോത്സവത്തിന്റെ ഒന്നാം ദിനത്തിൽ രാവിലെയും ബോംബെ ജയശ്രീ പാടിയും പറഞ്ഞും കാണികളെ രസിപ്പിച്ചിരുന്നു.'വസീകരാ' എന്ന ഈ സെഷനിൽ ഗാനനിരൂപകൻ രവിമേനോനും ഒപ്പമുണ്ടായിരുന്നു.

Content Highlights: mbifl 2023 bombay jayasree concert at kanakakunnu palace