നൃത്തം തുടങ്ങുംവരെ മാത്രമേ ആകാരഭംഗിക്ക് മനസ്സിൽ സ്ഥാനമുള്ളൂ: അലർമേൽ വള്ളി

.
.

'കുട്ടി എലി പോലിരിക്കുന്ന ഈ പെൺകുട്ടി നൃത്തം ചെയ്യുകയോ അതും ഭരതനാട്യം.'
'പെൻസിലുപോലെ ഇരിക്കുന്ന ഈ കുട്ടി എങ്ങനെ നൃത്തം ചെയ്യാനാണ്, ഒടിഞ്ഞുവീഴില്ലേ?' 

വെളുത്ത് മെലിഞ്ഞ ആറുവയസ്സുകാരിയെ നോക്കി ആളുകൾ മുഴുവൻ സംശയിച്ചെങ്കിലും  ആ പെൺകുട്ടിയുടെ അമ്മയ്ക്ക് അവളിൽ വിശ്വാസമുണ്ടായിരുന്നു. ആ പെൺകുട്ടിക്കുള്ളിൽ മികച്ചൊരു നർത്തകിയുണ്ടെന്ന്, നിരന്തര പരിശീലനം അവളെ ലോകമറിയുന്ന നർത്തകിയാക്കി മാറ്റുമെന്ന്. അമ്മയുടെ കണക്കുകൂട്ടൽ കൃത്യമായിരുന്നു. ലോകം അവളെ അറിഞ്ഞത് നർത്തകി അലർമേൽ വള്ളിയെന്നാണ്. 16-ാം വയസ്സിൽ പാരീസിൽ നടന്ന നൃത്തോത്സവത്തിൽ ഭരതനാട്യം അവതരിപ്പിച്ചുകൊണ്ടാണ് അന്താരാഷ്ട്ര വേദികളിലെ അലർമേൽവള്ളിയുടെ അരങ്ങേറ്റം. പന്തനല്ലൂർ ചൊക്കലിംഗം പിള്ളയുടെ അരുമശിഷ്യ'കുട്ടി വള്ളി'യിലൂടെ പന്തനല്ലൂർ ശൈലിയും വളർന്നു. നർത്തകീ ലക്ഷണങ്ങളെ തിരുത്തിക്കുറിച്ച അലർമേൽ വള്ളിയെന്ന നർത്തകി, ചുവടുകളിലൂടെ ലോകം കീഴടക്കിയപ്പോൾ പന്തനല്ലൂർ ശൈലിയും ലോകം മുഴുവനുമെത്തി. നൃത്തലോകത്തിന് അവർ നൽകിയ സംഭാവനകളെ മാനിച്ച് 2004-ൽ രാജ്യം അലർമേൽ വളളിയെ പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. തന്നെ അലർമേൽ വള്ളിയാക്കിയത് അമ്മ ഉമ മുത്തുകുമാരസ്വാമിയാണെന്ന് അവർ പറയുന്നു. അമ്മയെ കുറിച്ചും നൃത്തജീവിതത്തെ കുറിച്ചും അലർമേൽ വള്ളി സംസാരിക്കുന്നു. 

Content Highlights: the bharatanatyam danseuse Alarmel valli

Continue reading