ദീദി നിത്യവും അറുപത് കിലോമീറ്റർ സൈക്കിൾ ചവിട്ടി, എലിയെ തിന്നുന്നവരെ തേടി, കൂരയില്ലാത്തവരെ തേടി....

കോട്ടയം കാഞ്ഞിരത്താനത്തെ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സുധാ വര്‍ഗീസ് എന്ന കുട്ടിക്ക് ഒരു മാഗസിന്‍ കയ്യില്‍ കിട്ടുന്നത്. പുസ്തകം വെറുതെ മറച്ചുനോക്കുന്നതിനിടെ ബിഹാറിലെ പൊളിഞ്ഞുവീഴാറായ ഒരു കുടിലിന്റെ ചിത്രം സുധയുടെ കണ്ണിലുടക്കി. അവിടേയുള്ള മുസഹര്‍ വിഭാഗത്തിന്റെ ചിത്രമായിരുന്നു അത്. ഈ കുടിലിലും മനുഷ്യര്‍ ജീവിക്കുന്നുണ്ടല്ലോയെന്ന
ചിന്തയില്‍ പിന്നീട് അവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കാനൊരുങ്ങുകയായിരുന്നു സുധ. അവിടെ നിന്ന് തുടങ്ങിയ യാത്ര അവരെ സൈക്കില്‍ ദീദിയാക്കി. ആശയറ്റ നിരവധി പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങാക്കി. ഒടുവില്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. തിരുവനന്തപുരത്ത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയപ്പോള്‍ സൈക്കിള്‍ ദീദി മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.
- കോട്ടയം കാഞ്ഞിരത്താനത്തെ പെണ്‍കുട്ടി ബിഹാറിലെ സൈക്കിള്‍ ദീദി
Content Highlights: Cycle deedi sudha vargese from bihar mbifl2023