രാഷ്ട്രീയത്തില്‍ വിരമിക്കല്‍പ്രായം വേണോ? ആശയങ്ങൾകൊണ്ട് കൊമ്പുകോർത്ത് യുവസംവാദകർ

കുറ്റിപ്പുറം: രാഷ്ട്രീയത്തിൽ വിരമിക്കൽപ്രായം വേണമെന്ന് ഒരുകൂട്ടർ. രാഷ്ട്രീയം തൊഴിലല്ല, സേവനമാണെന്നും അതിൽ വിരമിക്കലില്ലെന്നും വേറൊരു കൂട്ടർ. രാഷ്ട്രീയത്തെക്കുറിച്ച് യുവാക്കൾ എത്രത്തോളം സൂക്ഷ്മമായി ചിന്തിക്കുന്നുവെന്നതിന്റെ സാക്ഷ്യമായിരുന്നു കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സംവാദം.
ഫെഡറൽബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘സ്പീക്ക് ഫോർ ഇന്ത്യ’യുടെ ജില്ലാതല മത്സരത്തിലാണ് വ്യത്യസ്ത നിലപാടുകളുമായി യുവാക്കൾ കൊമ്പുകോർത്തത്. സ്പീക്ക് ഫോർ ഇന്ത്യയുടെ ഏഴാംപതിപ്പിന്റെ ജില്ലാതല ഉദ്ഘാടനമാണ് നടന്നത്. ‘രാഷ്ട്രീയത്തിൽ വിരമിക്കൽ ആവശ്യമാണോ’എന്ന വിഷയത്തിലായിരുന്നു സംവാദം. ജില്ലയിലെ വിവിധ കോളേജുകളിൽനിന്ന് ആദ്യഘട്ട മത്സരത്തിനുശേഷം തിരഞ്ഞെടുക്കപ്പെട്ട 64 വിദ്യാർഥികൾ പങ്കെടുത്തു. കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി.
ഉദ്ഘാടന ഭാഗമായിഎഴുത്തുകാരൻ
ആലങ്കോട് ലീലാകൃഷ്ണൻ
മുഖ്യപ്രഭാഷണം നടത്തുന്നു
സംവാദവേദിയിലെ പെൺകുട്ടികളുടെ വലിയ പങ്കാളിത്തം പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും റീജണൽ ഹെഡുമായ എം.എസ്. സിയാദ്, മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്‌കുമാർ, കേരളവർമ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ തലവൻ എൻ.ആർ. അനിൽകുമാർ, എം.ഇ.എസ്. എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. റഹ്‌മത്തുന്നീസ, മാതൃഭൂമി സീനിയർ റിപ്പോർട്ടർ വിമൽ കോട്ടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. ജോസഫ് തോമസ് മോഡറേറ്ററായി.
ഫെഡറൽബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള സ്പീക്ക് ഫോർ ഇന്ത്യ അഞ്ചു ഘട്ടങ്ങളായാണ് നടക്കുന്നത്.
മേഖലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
Content Highlights: Mathrubhumi Federal Bank speak for India Kerala Edition 7.0