തലസ്ഥാനത്ത് മികച്ച റെസിഡൻഷ്യൽ ഏരിയകളിൽ പ്രീമിയം ഫ്‌ളാറ്റുകളുമായി നികുഞ്ജം

25 വർഷത്തിലധികം പാരമ്പര്യമുള്ള പ്രമുഖ ബിൽഡറാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നികുഞ്ജം കൺസ്ട്രക്ഷൻസ്. ഗുണമേന്മയിൽ തെല്ലും വിട്ടുവീഴ്ചയില്ലാതെ, ഉപഭോക്താവിന്റെ ആവശ്യങ്ങൾ പൂർണതയോടെ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുകൊണ്ട് സുസ്ഥിരമായ വളർച്ച കൈവരിച്ച ബ്രാൻഡാണിത്. നൂതനവൽക്കരണം, ടീം വർക്ക്, സാങ്കേതിക വൈദഗ്ധ്യം എന്നിവയ്‌ക്കൊപ്പം ഉയർന്ന പ്രതിബദ്ധയും മൂല്യബോധവുമാണ് ഈ ബ്രാൻഡിന്റെ ബിസിനസിനെ നയിക്കുന്നത്. റെസിഡൻഷ്യൽ പ്രോജക്ടുകളും കൊമേഴ്‌സ്യൽ പ്രോജക്ടുകളും കൃത്യസമയത്ത് കൈമാറുന്ന നികുഞ്ജം, തങ്ങൾ നിർമിച്ച വീടുകളുടെ ഉടമകളെ ഏറ്റവും വലിയ അസറ്റായി കണക്കാക്കുന്നു.
തിരുവനന്തപുരത്തെ പ്രധാന റെഡിഡൻഷ്യൽ ഏരിയകളിലാണ് നികുഞ്ജം കൺസ്ട്രക്ഷൻസിന്റെ പ്രോജക്ടുകൾ സ്ഥിതിചെയ്യുന്നത്. തലസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയ മികവുറ്റ ഫ്‌ളാറ്റുകൾ തേടുന്നവർക്ക് മികച്ച ചോയ്‌സാണ് നികുഞ്ജം സമ്മിറ്റ്, നികുഞ്ജം തരംഗിണി എന്നീ റെസിഡൻഷ്യൽ പ്രോജക്ടുകൾ.

നികുഞ്ജം ദി സമ്മിറ്റ്
K-RERA/PRJ/TVM/051/2025

[object Object]


തിരുവനന്തപുരത്ത് ആക്കുളം എൻഎച്ച് ബൈപാസിൽ നികുഞ്ജം കൺസ്ട്രക്ഷൻസ് നിർമിക്കുന്ന പുതിയ പ്രോജക്ടാണ് നികുഞ്ജം ദി സമ്മിറ്റ്. രണ്ട് ടവറുകളിലായി അനുപമായ ജീവിതം സാധ്യമാക്കുന്ന 200 പ്രീമിയം 3 BHK അപ്പാർട്ട്‌മെന്റുകളും വില്ലാമെന്റുകളുമാണ് ഈ പ്രോജക്ടിലുള്ളത്. 1376 മുതൽ 1639 സ്‌ക്വയർ ഫീറ്റ് വരെ വലുപ്പത്തിൽ അവ രൂപകൽപ്പന ചെയ്തിരിക്കുന്നു. നഗരഹൃദയത്തിന്റെ മിടിപ്പുകളുമായി കണക്ടഡായിരിക്കുമ്പോൾ തന്നെ, കടൽക്കാഴ്ചകൾ അടക്കമുള്ള പ്രകൃതിയുടെ രമണീയത കാണിച്ചുതരുന്ന അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. എല്ലാ അപ്പാർട്ട്‌മെന്റുകളും സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ലഭിക്കുന്ന വിധത്തിൽ മോഡേൺ ഫിനിഷോടുകൂടിയാണ് നിർമിക്കുന്നത്.

ടെക്‌നോപാർക്ക്, ലുലു മാൾ, തലസ്ഥാനത്തെ പ്രധാന സ്‌കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം സമീപത്തായുള്ള ഈ പ്രോജക്ടിനെ 'ഗെയ്റ്റ് വേ ടു ട്രിവാൻഡ്രം' എന്ന് വിശേഷിപ്പിക്കാം. ആക്കുളത്ത് എൻഎച്ച് ബൈപാസിനടുത്ത്, പ്രകൃതിമനോഹരമായ സ്ഥലത്താണ് നികുഞ്ജം ദി സമ്മിറ്റ് സ്ഥിതിചെയ്യുന്നത്. അറബിക്കടലും ആക്കുളം തടാകവും തിങ്ങിനിറഞ്ഞ പച്ചപ്പും ചേർന്ന പ്രകൃതിഭംഗികൾക്കൊപ്പം നഗരത്തിന്റെ സൗകര്യങ്ങളും ഒത്തുചേരുന്ന മികച്ച ലൊക്കേഷനാണ് ഇതിന്റേത്. ലുലു മാളിലേക്ക് വെറും ഒരു കിലോമീറ്റർ ദൂരമേ ഉള്ളു. ഇൻഫോസിസിലേക്കും യുഎസ്ടി ഗ്ലോബലിലേക്കും 750 മീറ്ററും എയർപോർട്ടിലേക്ക് 6.5 കിലോ മീറ്ററും ദൂരമേയുള്ളു.

ജീവിതത്തിന് അർഥവും ഉണർവും പകരുന്ന നിരവധി അമനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. സെക്കന്റ് ഫ്‌ളോറിൽ ഒരുക്കുന്ന ഫ്രൂട്ട് ഗാർഡനും മുതർന്നവർക്കായി ക്രമീകരിക്കുന്ന എൽഡേർലി ലോഞ്ചും ഒന്നിലധികം കഫേകളും അത്തരത്തിലുള്ളവയാണ്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ എയർ കണ്ടീഷൻഡായ ഫിറ്റ്‌നസ് സെന്റർ, എയർ കണ്ടീഷൻഡായ മൾട്ടിപർപ്പസ് ഹാൾ വിത്ത് സ്‌നൂക്കർ ലോഞ്ച് ആൻഡ് ഫിറ്റ്‌നസ് ഡെക്ക്, എയർ കണ്ടീഷൻഡായ മൾട്ടിപർപ്പസ് ഫങ്ഷൻ ഹാളുകൾ, സ്വിമ്മിങ് പൂൾ ആൻഡ് വെയ്ഡിങ് പൂൾ, പോ പാർക്ക്, യോഗ ഡെക്ക്, ലാൻഡ്‌സ്‌കേപ്ഡ് ഗാർഡൻ, ഇൻഡോർ ഗെയിംസ്, ചിൽഡ്രൻസ് പ്ലേ ഏരിയാസ്, ഗസ്റ്റ് സ്യൂട്ട്‌സ്, ഗെയിംസ് റൂം, പൂൾ ഡെക്ക് വിത്ത് കഫേ തുടങ്ങി ദൈനംദിന ജീവിത നിലവാരം ഉയർത്തുന്ന നിരവിധി അമനിറ്റീസ് ആലോചനാപൂർവം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ആറ് ലിഫ്റ്റുകൾ, എൻട്രൻസിൽ ബയോമെട്രിക് ആക്‌സസ്, ജാനിറ്റേർസ് റൂമുകൾ, എല്ലാ ഫ്‌ളോറുകളിലും കോമൺ ടോയ്‌ലറ്റുകൾ, ഡ്രൈവർമാർക്കുള്ള റൂമും ടോയ്‌ലറ്റുകളും, പൊതുഇടങ്ങളിൽ തെരഞ്ഞെടുത്ത പോയിന്റുകളിൽ സിസിടിവി സർവെയ്‌ലൻസ്, കോമൺ ഏരിയയിൽ 100 കിലോവാട്ട് സോളാർ പവർ ബായ്ക്കപ്പ്, ബയോ ഗ്യാസ് പ്ലാന്റ്, കാർ വാഷ് ബേ, കോമൺ ഇവി ചാർജിങ് സ്‌റ്റേഷൻ, ബൂം ബാരിയർ വിത്ത് RFID, 24 മണിക്കൂറും സെക്യൂരിറ്റി സർവീസ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്. പാർട്ടീഷനുകൾക്ക് പോറോതെം ബ്രിക്കുകൾക്ക് തുല്യമായ പരിസ്ഥിതി സൗപാർദപരമായ റെഡ് ബ്രിക്ക് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ (ഐജിബിസി) സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ശ്രമിക്കുന്നു. ഗുണമേന്മയും പ്രശാന്തിയും കണക്ടിവിറ്റിയും ഒരുപോലെ ആഗ്രഹിക്കുന്നവർക്കായി രൂപപ്പെടുത്തിയിട്ടുള്ള പ്രോജക്ടാണിത്.

നികുഞ്ജം തരംഗിണി
RERA NO - K-RERA/PRJ/003/2020

[object Object]

നികുഞ്ജം കൺസ്ട്രക്ഷൻസിന്റെ റെഡി ടു മൂവ് പ്രോജക്ടാണ് നികുഞ്ജം തരംഗിണി. എൻഎച്ച് 47, എംസി റോഡ് എന്നീ പ്രധാന പാതകൾ ഒരുമിച്ചു ചേരുന്ന കേശവദാസപുരം ജംഗ്ഷനു തൊട്ടടുത്താണ് ഈ പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ട്. തലസ്ഥാന നഗരിയിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ പ്രോജക്ടുകളിൽ ഒന്നാണ് നികുഞ്ജം തരംഗിണി. കേശവദാസപുരത്ത് ഒരേക്കർ കോമ്പൗണ്ടിൽ 25 നിലകളിലായി തലയെടുപ്പോടെ നിൽക്കുന്ന നികുഞ്ജം തരംഗിണിയിൽ മൂന്നും നാലും ബെഡ്‌റൂമുകളോടു കൂടിയ 89 സെൻട്രലൈസ്ഡ് എയർകണ്ടീഷൻഡ് (വിആർഎഫ്) അപ്പാർട്ട്‌മെന്റുകളാണ് ഉണ്ടായിരിക്കുക. അവ 1410 മുതൽ 2198 സ്‌ക്വയർ ഫീറ്റ് വരെ സ്‌ക്വയർ ഫീറ്റ് വരെ വിവിധ വലുപ്പത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു.
ഒരു പ്രീമിയം റസിഡൻഷ്യൽ പ്രോജക്ടിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള സൗകര്യങ്ങളാണ് നികുഞ്ജം കൺസ്ട്രക്ഷൻസ് തരംഗിണിയിൽ സജ്ജീകരിക്കുന്നത്. റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂൾ, ഡബിൾ ഹൈറ്റ് ലോബി, 40 സീറ്റുകളുള്ള ശീതീകരിച്ച ഹോം തീയേറ്റർ, 150 പേർക്കുള്ള മൾട്ടിപർപ്പസ് ഹാൾ, ഓപ്പൺ പാർട്ടി ഏരിയ, ഹെൽത്ത് ക്ലബ്, ശീതീകരിച്ച പ്രൈവറ്റ് കോഫീ ബാർ കം വർക്ക് ഫ്രം ഹോം സ്‌പെയ്‌സ്, ഫ്രൂട്ട് ഗാർഡൻ, രണ്ട് ഗസ്റ്റ് റൂമുകൾ, കിഡ്‌സ് സോൺ, കാർ വാഷ് ഏരിയ, ഇലക്ട്രിക് കാർ ചാർജിങ് പോയിന്റ് പ്രൊവിഷൻ, സോളിഡ് വെയ്സ്റ്റ് ഡിസ്‌പോസൽ സിസ്റ്റം, ബയോമെട്രിക് ആക്‌സസ് & ക്യാമറ സംവിധാനം, പ്രധാന ഇടങ്ങളിൽ സിസിടിവി സർവെയ്‌ലൻസ്, ഇന്റർകോം & ടെലിഫോൺ ഫെസിലിറ്റി, റെറ്റിക്കുലേറ്റഡ് ഗ്യാസ്, ആധുനിക രീതിയിലുള്ള ഫയർ ഫൈറ്റിങ് സിസ്റ്റം, റെയിൻ വാട്ടർ ഹാർവെസ്റ്റിങ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ടായിരിക്കും. രണ്ട് പാസഞ്ചർ എലിവേറ്ററുകളും ഒരു സ്‌ട്രെച്ചർ എലിവേറ്ററുമുണ്ടായിരിക്കും. താൽപര്യമുള്ളവർക്ക് ഓപ്ഷണലായി ഹോം ഓട്ടോമേഷൻ എടുക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
തിരുവനന്തപുരത്തെ പ്രധാന റസിഡൻഷ്യൽ ഏരിയകളിൽ ഒന്നായ കേശവദാസപുരം ഗതാഗത സൗകര്യവും ജീവിതസൗകര്യവും ഏറെയുള്ള ലൊക്കേഷനാണ്. പ്രമുഖ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥപനങ്ങൾ, ഓഫീസുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, റെയിൽവേ സ്‌റ്റേഷൻ, എയർപോർട്ട് എല്ലാം ഈ പ്രോജക്ടിനു സമീപത്തായുണ്ട്. നിർമാണം പൂർത്തിയായ പ്രോജക്ടായതിനാൽ ജിഎസ്ടി നൽകാതെ അപ്പാർട്ട്‌മെന്റുകൾ വാങ്ങാം.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 98470 92200
ഇമെയിൽ: marketing@nikunjambuilders.com, marketingnikunjam@gmail.com
വെബ്‌സൈറ്റ്: www.nikunjambuilders.com