ഇൻവെസ്റ്റ്മെന്റിനുള്ള ഏറ്റവും നല്ല അവസരമാണ് കേരള പ്രോപ്പർട്ടി എക്സ്പോ - ഷാജി വി കെ

മലയാളികൾക്ക് കിട്ടാവുന്ന ഏറ്റവും നല്ല അവസരമാണ് മാതൃഭൂമി ഡോ കോം അബുദാബിയിൽ വച്ച് നടക്കുന്ന പ്രോർപ്പട്ടി എക്സപോയിലൂടെ ഒരുക്കുന്നതെന്ന് ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റ്‌ ഷാജി വി കെ പറഞ്ഞു.

കേരളത്തില്‍നിന്നും ഏകദേശം 30 ഓളം ബില്‍ഡേഴ്‌സ് 200 ലേറെ പുതിയ പ്രൊജക്ടുകളുമായി പ്രവാസികള്‍ക്കുമുന്നില്‍ വീണ്ടുമെത്തുന്നു. ഇത്തവണ അബുദാബിയിലാണ് മാതൃഭൂമി കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ ഒരുക്കുന്നത്. ഈ മാസം 22, 23 തിയതികളിലായി അബുദാബി അല്‍ മന്‍ഹാലിലുള്ള ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് സ്‌റ്റേഡിയത്തിലാണ് എക്‌സ്‌പോ നടക്കുക. പ്രവേശനം സൗജന്യമാണ്.

പ്രവാസികള്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മാതൃഭൂമി അബുദാബിയില്‍ ഒരുക്കുന്നത്.