പ്രവാസികൾക്ക് വീട് വാങ്ങാൻ ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണ് പ്രോപ്പർട്ടി എക്സപോ- പി സത്യ ബാബു

200 ബിൽഡേഴ്സ് പങ്കെടുക്കുന്ന വലിയൊരു പ്രോപ്പർട്ടി എക്സ്പോയാണ് മാതൃഭൂമി ഡോട്ട് കോം അബുദാബിയിൽ വച്ച് നടത്തുന്നത്, സ്വന്തം വീടെന്ന സ്വപ്നമുള്ള എല്ലാ മലയാളികൾക്കും അത് പൂർത്തിയാക്കാൻ കേരള പ്രോപ്പർട്ടി എക്സപോ സഹായിക്കുമെന്ന് ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പി സത്യബാബു പറഞ്ഞു.
കേരളത്തില്‍നിന്നും ഏകദേശം 30 ഓളം ബില്‍ഡേഴ്‌സ് 200 ലേറെ പുതിയ പ്രൊജക്ടുകളുമായി പ്രവാസികള്‍ക്കുമുന്നില്‍ വീണ്ടുമെത്തുന്നു. ഇത്തവണ അബുദാബിയിലാണ് മാതൃഭൂമി കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ ഒരുക്കുന്നത്. ഈ മാസം 22, 23 തിയതികളിലായി അബുദാബി അല്‍ മന്‍ഹാലിലുള്ള ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് സ്‌റ്റേഡിയത്തിലാണ് എക്‌സ്‌പോ നടക്കുക. പ്രവേശനം സൗജന്യമാണ്.
പ്രവാസികള്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മാതൃഭൂമി അബുദാബിയില്‍ ഒരുക്കുന്നത്.