തൃശ്ശൂർ നഗരത്തിൽ അൾട്രാ പ്രീമിയം സൗകര്യത്തിൽ കസ്റ്റമൈസ്ഡ് വില്ലകളുമായി ഫോംസ് ബിൽഡേഴ്‌സ്

ആർക്കിടെക്ചറൽ & എൻജിനീയറിങ് കൺസൾട്ടൻസി രംഗത്ത് 35 വർഷത്തെ പ്രശംസനീയമായ പാരമ്പര്യമുള്ള സ്ഥാപനമാണ് ഫോംസ് കൺസൾട്ടന്റ്‌സ്. ഫോംസ് ബിൽഡേഴ്‌സ് കഴിഞ്ഞ 20 വർഷമായി, തൃശ്ശൂരിൽ, പ്രത്യേകിച്ച് കോർപ്പറേഷൻ ഏരിയയിലെ പ്രൈം ലൊക്കേഷനുകളിൽ അൾട്രാ പ്രീമിയം കസ്റ്റമൈസ്ഡ് വില്ലകൾ ഒരുക്കുന്നു. ചാരുതയാർന്ന വില്ലകൾ മാത്രമല്ല, അസംബ്ലി ബിൽഡിങ്ങുകൾ, പള്ളികൾ എന്നിങ്ങനെ നിരവധി നിർമിതികൾ ഫോംസ് നിർമിച്ചിട്ടുണ്ട്. തൃശ്ശൂരിൽ പുതിയതായി നിർമിച്ച വടക്കേ ബസ് ഹബ്ബ് ഏറ്റവും നൂതനമായ രീതിയിൽ രൂപകൽപ്പന ചെയ്തത് ഫോംസ് ബിൽഡേഴ്‌സാണ്.
മനോഹരവും ഫംഗ്ഷണലുമായ ഡിസൈനാണ് ഫോംസ് ബിൽഡേഴ്‌സിന്റെ വില്ലകളെ വേറിട്ടുനിർത്തുന്നത്. ഉപഭോക്താവിന്റെ ആവശ്യങ്ങളും അഭിരുചികളും പരിഗണിച്ചുകൊണ്ടാണ് ഫോംസ് ബിൽഡേഴ്‌സ് ഓരോ വില്ലയും രൂപകൽപ്പന ചെയ്യുന്നത്. അതിനാൽ അവ ഉപഭോക്താക്കളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു, അതിനുള്ളിലെ ജീവതം സന്തോഷകരവും സുഖപ്രദവമാകുന്നു. 1000- ൽ അധികം സംതൃപ്തരായ ഉപഭോക്താക്കളാണ് ഫോംസ് ബിൽഡേഴ്‌സിസുള്ളത്.
സിവിൽ എഞ്ചിനീയർ ബിരുദധാരികളും എംബിഎ ബിരുദാനന്തര ബിരുദധാരികളുമായ എൻ.ഐ വർഗീസും ജെയ്‌നി വർഗീസുമാണ് ഫോം ബിൽഡേഴ്‌സിന്റെ മാനേജിംഗ് പാർട്ണർമാർ. യുഎസിൽ (ടെക്‌സാസ്) നിന്നും കൺസ്ട്രക്ഷൻ എൻജിനീയറിങ്ങിൽ എംഎസ് നേടിയ നികിത വർഗീസും ഐഐഎമ്മിൽ നിന്നും എംബിഎ നേടിയ നമിത വർഗീസും ഫോംസ് ബിൽഡേഴ്‌സിനെ നയിക്കാൻ ഒപ്പമുണ്ട്. ഇവരുടെ പ്രൊഫഷണിലിസവും അനുഭവസമ്പത്തും അറിവുമാണ് ഫോംസ് ബിർഡേഴ്‌സിന്റെ കരുത്ത്.
ഫോംസ് ദി ക്രൗൺ
K- Rera/PRJ/TSR/104/2025
ഉയർന്ന ജീവിതശൈലിക്ക് യോജിച്ച പ്രൈവറ്റ് അമിനിറ്റീസോടു കൂടിയ കസ്റ്റമൈസബിൾ വില്ല പ്ലോട്ടുകളാണ് ഫോംസ് ദി ക്രൗൺ. മരിയാപുരത്ത് ചാക്കോളാ കൺവെൻഷൻ സെന്ററിൽ നിന്നും ഒരു കിലോമീറ്റർ മാറി, ജീവിതസൗകര്യങ്ങളെല്ലാം തൊട്ടടുത്തുള്ള മികച്ച ലൊക്കേഷനിലാണ് ഈ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. ഹൈലൈറ്റ് മാൾ, ലുലു ഹൈപ്പർമാർക്കറ്റ്, കുട്ടനെല്ലൂർ ബൈപ്പാസ് എന്നിവിടങ്ങളിലേക്ക് രണ്ട് കിലോ മീറ്ററും, എംഎംസി ഹോസ്പിറ്റലേക്ക് 1.2 കിലോ മീറ്ററും ദൂരമേ ഇവിടെ നിന്നുള്ളു. നാല് കിലോ മീറ്ററിനടുത്ത് ദൂരത്തിൽ ഈസ്റ്റ് ഫോർട്ട്, ജൂബിലി മിഷൻ ഹോസ്പിറ്റൽ, നിർമലമാതാ സ്‌കൂൾ, ഭാവൻസ് സ്‌കൂൾ, ലൂർദ് ചർച്ച് എന്നിവ സ്ഥിതിചെയ്യുന്നു. ഇത്തരത്തിൽ നഗരസൗകര്യങ്ങളെല്ലാം സമീപത്തായുള്ള മികച്ച ലൊക്കേഷനിൽ, അൾട്രാ പ്രീമിയം സൗകര്യങ്ങളോടു കൂടി, അതീവചാരുതയോടെ രൂപകൽപ്പന ചെയ്യപ്പെടുന്ന ഫോംസ് ദി ക്രൗൺ സ്വച്ഛവും സുഖകരവുമായ ജിവിതം ഉറപ്പാക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 9847033279 & 7558858899