കുങ്കുമപ്പൂ പൂക്കുന്ന കാന്തല്ലൂരിനെ തൊട്ടറിയൂ സ്വന്തം റിസോര്‍ട്ടില്‍നിന്ന്

കൊടുംവേനലിലും കോടമഞ്ഞ് പെയ്യുന്ന സുന്ദരഭൂമി. ഇടുക്കിയുടെ സൗന്ദര്യത്തില്‍ എന്നും മുന്നിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ കാന്തല്ലൂര്‍. മൂന്നാറില്‍നിന്നും മറയൂര്‍ പിന്നിട്ട് ചന്ദനമരങ്ങളെ തഴുകിയെത്തുന്ന കാറ്റേറ്റ് കാന്തല്ലൂരിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരികളുടെയും മനം കുളിര്‍പ്പിക്കും. തട്ടുതട്ടായി കിടക്കുന്ന കൃഷിയിടങ്ങള്‍, അഴകേറിയ വെള്ളച്ചാട്ടങ്ങള്‍, വിളഞ്ഞുകിടക്കുന്ന ആപ്പിള്‍ത്തോട്ടങ്ങള്‍. ഒറ്റനോട്ടത്തില്‍ കശ്മീരാണെന്ന് തോന്നിയേക്കാം. സംശയിക്കേണ്ട ഇതാണ് കേരളത്തിന്റെ കശ്മീര്‍. കശ്മീരിന് ശേഷം കുങ്കുമപ്പൂ പൂത്ത ഗ്രാമം എന്ന സവിശേഷത കൂടിയുണ്ട് ഈ ഗ്രാമത്തിന്. കാന്തല്ലൂര്‍ രാജ്യത്തെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോള്‍ഡന്‍ ബഹുമതിയും കരസ്ഥമാക്കിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ ഈ സ്വപ്‌നഭൂമിയിലാണ്, എലിഫന്റ് കോറിഡോര്‍ എന്ന റിസോര്‍ട്ട് പ്രോജക്ട് സ്ഥാപിതമാകുന്നത്. വന്യജീവികളുടെ ആവാസകേന്ദ്രത്തിലിരുന്ന് കാടിന്റെ വശ്യഭംഗി ആസ്വദിക്കാന്‍ ഇതിലും മികച്ചൊരു അനുഭവം ഉണ്ടാകില്ല.

എലിഫന്റ് കോറിഡോറില്‍ ഞങ്ങളുടെ ഒരേക്കര്‍ പദ്ധതിയിലുള്ള റിസോര്‍ട്ടില്‍ പങ്കാളിയാകാനുള്ള സുവര്‍ണാവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഒരുലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് പ്രതിവര്‍ഷം റിസോര്‍ട്ടിന്റെ മൂലധനത്തിന്റെ ആനുപാതികമായുള്ള 40 ശതമാനമോ അല്ലെങ്കിൽ 6000 രൂപയോ, ഏതാണ് കൂടുതല്‍ വരുന്നത് അത് അവര്‍ക്ക് ലഭിക്കുന്നതാണ്. ഗ്യാരണ്ടി റിട്ടേണായി കമ്പനി 6000 രൂപ ഉറപ്പായും തരുന്നതാണ്. ഇതുകൂടാതെ പാര്‍ട്‌ണേഴ്‌സിന് എല്ലാവര്‍ഷവും രണ്ട് മുറികള്‍ ലഭിക്കും. ഈ മുറികള്‍ വാടകയ്ക്ക് നല്‍കുകയോ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യാം. അല്ലെങ്കില്‍ ഈ മുറികള്‍ തിരികെ കമ്പനിയെ ഏല്‍പിച്ചാല്‍ ഓരോ മുറിയുടെയും റാക്ക് റേറ്റിന്റെ 60% താങ്കൾക്കും 40% കമ്പനി മാർക്കറ്റിംഗ് ന്റെ ആവശ്യത്തിന് ഉപയോഗിക്കും . എലിഫന്റ് കോറിഡോര്‍ റിസോര്‍ട്ടിലെ പാര്‍ട്ണര്‍ എന്ന നിലയില്‍ അഞ്ച് മുറികള്‍ 50 ശതമാനം കിഴിവിലുള്ള മുറികളും 25 ശതമാനം കിഴിവിലുള്ള മുറികളും ലഭിക്കും.

ഇതുകൂടാതെ എലിഫന്റ് കോറിഡോര്‍ റിസോര്‍ട്ടില്‍ നിങ്ങള്‍ക്ക് പാര്‍ട്ണര്‍ ആകുമ്പോള്‍ ക്ലബ് ട്രാവലെറ്റ് കമ്പനിയുടെ ഒരു വാലറ്റും നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കും.ഓരോ ഒരു ലക്ഷത്തിനു 4000 രൂപയുടെ വാലറ്റായിരിക്കും ആരംഭഘട്ടത്തില്‍ ലഭിക്കുക. ഈ തുക നിങ്ങള്‍ക്ക് റൂം ബുക്കിങ്ങിനോ ആഭ്യന്തര-ആന്താരാഷ്ട്ര ടൂര്‍ പാക്കേജുകള്‍ക്കോ അമ്യൂസ്‌മെന്റ് ടൂര്‍ പാക്കേജുകള്‍ക്കോ അമ്യൂസ്‌മെന്റ് പാര്‍ക്ക് ടിക്കറ്റ്, ഫ്‌ളൈറ്റ് ടിക്കറ്റ്, ട്രയിന്‍ ടിക്കറ്റ് എന്നിവ ബുക്ക് ചെയ്യുന്നതിനോ ഉപയോഗിക്കാം. പ്രോജക്ട് പൂര്‍ത്തിയാകുന്നതുവരെ എല്ലാവര്‍ഷവും പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് കാന്തല്ലൂരിലെ ലവ് നെസ്റ്റ് ഹോളിഡേയ്‌സില്‍ രണ്ട് രാത്രി സൗജന്യ താമസം പ്രത്യേക ഓഫര്‍ എന്ന രീതിയില്‍ ലഭിക്കും. ഈ ഓഫര്‍ 2025 മാര്‍ച്ച് 30 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒരു സുസ്ഥിര റിസോര്‍ട്ട് പ്രോജക്ടില്‍ പാര്‍ട്ണര്‍ ആകുന്നതിന് മറ്റ് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ തന്നെ ഉറപ്പുള്ള വരുമാനം നേടുന്നതിനുമുള്ള മികച്ച അവസരമാണ് എലിഫന്റ് കോറിഡോര്‍ റിസോര്‍ട്ടുമായി സഹകരിക്കുന്നതിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്. കാന്തല്ലൂര്‍ എന്ന സ്വപ്‌നഭൂമിയില്‍ ഉടന്‍ യാഥാര്‍ഥ്യമാകുന്ന ഈ പദ്ധതിയുമായി കൈകോര്‍ക്കാനുള്ള അവസരം കൈവിടാതിരിക്കു.

CONTACT DETAILS:
Club Travelet, Mukkath Plaza
Bye pass jn, Aluva 683101
Mob: 7034048555

Content Highlights: club travalet