സമൂലമായ മാറ്റത്തിന്റെ പാതയിൽ മലബാർ സിമന്റ്‌സ് ലിമിറ്റഡ്

1984-ൽ സ്ഥാപിതമായ കേരള ഗവൺമെന്റിന്റെ അധീനതയിലുള്ള മലബാർ സിമന്റ്‌സ് ലിമിറ്റഡ് ഒരു സമൂലമായ മാറ്റത്തിന്റെ പാതയിലാണ്.
പുതിയ കാലത്തിനനുസരിച്ച് നിർമ്മാണ രംഗത്ത് പുതിയ ആശയങ്ങളും രൂപകൽപ്പനകളും അടിക്കടി മാറ്റം വന്ന് കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ പ്രധാന ഉത്പന്നമായ മലബാർ ക്ലാസ്സിക്ക് എന്ന പി.പി.സി സിമന്റ് പരമ്പരാനുസൃതമായ നിർമ്മാണത്തിന് യോജിക്കുന്നതാണ്.
നിലവിലുള്ള മത്സരാത്മകമായ കമ്പോളത്തിൽ നിൽക്കണമെങ്കിൽ കമ്പനിയുടെ നിലവിലെ ഉൽപന്നങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവന്നേ മതിയാവൂ.
അതിന്റെ അടിസ്ഥാനത്തിൽ മണലും സിമന്റും പ്രത്യേക അനുപാതത്തിൽ കൂട്ടി ചേർത്ത മിശ്രിതം 'ഡ്രൈ മിക്‌സ്' എന്ന ഉത്പന്നം 2023 വർഷാരംഭത്തിൽ വ്യവസായ മന്ത്രി പി.രാജീവ് വിപണിയിലിറക്കുകയുണ്ടായി. തികച്ചും ഉപഭോക്തൃസൗഹൃദമായ ഉത്പന്നം ഏത് സാധാരണക്കാരനും ചെറുകിട ഉപയോഗത്തിന്, മണൽ തുടങ്ങിയ സാധനങ്ങൾ വേറെ വാങ്ങാതെ തന്നെ നേരിട്ട് ഉപയോഗിക്കുവാൻ സാധിക്കുന്ന തരത്തിലുള്ളതായിരുന്നു.
പുതിയ കാലഘട്ടത്തിൽ സിമന്റ് കട്ടകളും മറ്റും ആദ്യം നിർമ്മിച്ച് പിന്നീട് അത് നിർമ്മാണത്തിന് ഉപയോഗിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ഇത്തരത്തിലുള്ള സിമന്റ് കട്ടകളും മറ്റും നിർമ്മിക്കാൻ പാകത്തിൽ പെട്ടന്ന് സെറ്റാവുന്ന പുതിയ സിമന്റ് 'വേഗ' എന്ന പേരിൽ ഏപ്രിൽ 2024-ൽ വ്യവസായ മന്ത്രി പി. രാജീവ് ഔദ്യോഗികമായി ഉദ്ഘാടനം നടത്തി വിപണിയിലിറക്കുകയുണ്ടായി.
കാലോചിതമായി എടുത്ത ഈ തീരുമാനങ്ങൾക്ക് വിപണിയിൽ നിന്നും ആശാവഹമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിപണി വിപുലീകരണത്തിന്റെ ഭാഗമായി സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളായ കേരള സ്റ്റേറ്റ് നിർമ്മിതി കേന്ദ്ര, കിൻഫ്ര തുടങ്ങിയവയുമായി വാണിജ്യാടിസ്ഥാനത്തിൽ മുന്നോട്ട് പേകാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു.
ജെ. ചന്ദ്രബോസ്
മാനേജിംഗ് ഡയറക്ടർ
മലബാർ സിമന്റ്‌സ്, വാളയാർ
Content Highlights: malabar cements limited