കെന്റ് കൺസ്ട്രക്ഷൻസ്: ചാരുതയാർന്ന നിർമിതികൾ, സുരക്ഷിത നിക്ഷേപങ്ങൾ

നിർമിതിയുടെ ചാരുത കൊണ്ട് കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് സവിശേഷമായ സ്ഥാനം നേടിയെടുത്ത ബിൽഡറാണ് കെന്റ് കൺസ്ട്രക്ഷൻസ്. ആധുനിക സൗകര്യങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ട് പരമ്പരാഗത ശൈലിയിൽ നിർമിച്ചിട്ടുള്ള വില്ലകളും മോഡേൺ ഡിസൈനുകളിൽ ഒരുക്കിയിട്ടുള്ള ഫ്‌ളാറ്റുകളും കെന്റിന്റെ നിർമാണ മികവും സൗന്ദര്യബോധവും ഒരുപോലെ പ്രതിഫലിപ്പിക്കുന്നു. കേരളീയ വാസ്തുവിദ്യയുടെ മങ്ങാത്ത പുതുമ വിളിച്ചോതുന്ന പ്രോജക്ടുകളാണ് കെന്റ് നാലുകെട്ട്, കെന്റ് ഇല്ലം, കെന്റ് കോവിലകം, 13 ഏക്കറിൽ 110 വില്ലകളോടെ ഒരുക്കിയിട്ടുള്ള കെന്റ് പാം വില്ലാസ് എന്നിവ. കൂടാതെ കെന്റ് ഓക് വില്ല, കെന്റ് മഹൽ, കെന്റ് ഹെയ്ൽ ഗാർഡൻ, കെന്റ് പാം ഗ്രോവ്, കെന്റ് ഹൈഡ് പാർക്ക്, കെന്റ് ബേവാച്ച് തുടങ്ങിയ അൾട്രാ മോഡേൺ ഹൈ റൈസ് പ്രോജക്ടുകളും കെന്റിന്റെ നിർമാണ മികവ് കാണിച്ചു തരുന്നു.
ഓരോ പ്രോജക്ടും മികവോടെയും തികഞ്ഞ ഗുണമേന്മയോടെയും നിർമിക്കുക എന്നതിൽ പ്രതിബദ്ധതയും ആർജവവുമുള്ള ഗ്രൂപ്പാണ് കെന്റ് കൺസ്ട്രക്ഷൻസ്. ഗുണമേന്മ ഉറപ്പുവരുന്നതിനായി ചെയർമാൻ ടി. പി. വിനയനും മാനേജിംഗ് ഡയറക്ടർ കെ.സി രാജുവും നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ശ്രദ്ധപുലർത്തുന്നു. നേരിട്ടുള്ള നിർമാണം, സ്വതന്ത്രമായ ക്വാളിറ്റി കൺട്രോൾ ടീം, സ്വതന്ത്ര ഓഡിറ്റ് ടീം, ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ, ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം എന്നിവ കെന്റ് കൺസ്ട്രക്ഷൻസിന് എന്നും അവകാശപ്പെടാനാകുന്ന സവിശേഷകതളാണ്. എൻഡിടിവിയുടെ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ഓഫ് ദ ഇയർ, കൊച്ചിൻ ഹെറാൾഡ് ആൻഡ് ഇൻഡ്യൻ ചേമ്പർ ആൻഡ് ഇൻഡസ്ട്രിയുടെ ടോപ് ബിൽഡർ അവാർഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ബിൽഡാണ് കെന്റ് കൺസ്ട്രക്ഷൻസ്.
കെന്റ് ഇക്കോ സാങ്ന്റം
K- RERA/PRJ/ERN/212/2023
ഇടപ്പള്ളിയിൽ കെന്റ് കൺസ്ട്രക്ഷൻസ് പുതിയതായി നിർമിക്കുന്ന അൾട്രാ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് കെന്റ് ഇക്കോ സാങ്ന്റം. 3 & 4 BHK അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുക. ലുലു മാളിനു സമീപം എൻഎച്ച് 66 ഫ്രണ്ടേജ് ആയുള്ള ഈ പ്രോജക്ടിൽ നിന്നും നഗരത്തിന്റെ ഏത് ഭാഗത്തേക്കും എളുപ്പത്തിൽ എത്തിച്ചേരാം. മെട്രോ സ്‌റ്റേഷൻ, പ്രമുഖ ഷോപ്പിംഗ് കേന്ദ്രങ്ങൾ, എന്റർടെയ്ൻമെന്റ് ഹബ്ബുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം സമീപത്തുള്ള മികച്ച ലൊക്കേഷനിലാണ് ഈ പ്രോജക്ട് നിർമിക്കപ്പെടുന്നത്. ഗ്രാൻഡ് ലോബികൾ, കോ - വർക്കിംഗ് സ്‌പെയ്‌സ്, ഓപ്പൺ ജിം, ഗെയിംസ് ലോഞ്ച്, ഇൻഡോർ മൾട്ടി ജിം, ഇൻഡോർ ഷട്ടിൽ കോർട്ട് കം പാർട്ടി ഏരിയ, സ്വിമ്മിംഗ് പൂൾ തുടങ്ങിയ പ്രീമിയം ലൈഫ്‌സ്റ്റൈലിന് അനുയോജ്യമായ എല്ലാ ആധുനിക അമിനിറ്റീസും ഈ പ്രോജക്ടിൽ കെന്റ് കൺസ്ട്രക്ഷൻസ് ഒരുക്കുന്നതാണ്.
കെന്റ് ബേവാച്ച് സ്യൂട്ട്‌സ്
എറണാകുളത്ത് ഇടക്കൊച്ചിയിൽ കെന്റ് കൺസ്ട്രക്ഷൻസ് നിർമിച്ചിട്ടുള്ള 4 സ്റ്റാർ ലക്ഷ്വറി ഹോട്ടൽ അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ബേവാച്ച് സ്യൂട്ട്‌സ്. ഹോളിഡേ ഹോം കോൺസെപ്റ്റിൽ ഒരുക്കിയിട്ടുള്ള ഈ പ്രോജക്ട്, നിക്ഷേപ സാധ്യത താൽപര്യമുള്ള ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാണ്. വേമ്പനാട്ടുകായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടിൽ നിന്ന് നിങ്ങളുടെ നിക്ഷേപത്തിന് അനുസരിച്ചുള്ള റിട്ടേൺ പ്രതീക്ഷിക്കാം. വ്യക്തിപരമായ ആവശ്യത്തിനായി നിങ്ങളുടെ ഹോട്ടൽ അപ്പാർട്ട്‌മെന്റ് ഉപയോഗിക്കാത്ത അവസരത്തിൽ, അതിന്റെ സ്‌ക്വയർഫീറ്റിന് ആനുപാതികമായ റെന്റൽ ഇൻകം നിങ്ങൾക്ക് ലഭിക്കുന്നതാണ്.
ആകെ 108 സ്യൂട്ടുകളാണ് ഈ പ്രോജക്ടിൽ ഉള്ളത്. ഒന്നും രണ്ടും ബെഡ്‌റൂമുകളോടു കൂടിയ സ്യൂട്ടുകളാണ് അവ. സ്വിമ്മിംഗ് പൂൾ, മൾട്ടി ജിം, ജാക്വുസി, സ്റ്റീം ബാത്, സോന, ബാങ്ക്വറ്റ് ഹാൾ, ഓപ്പൺ പാർട്ടി സ്‌പെയ്‌സ്, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൊക്കേഷന്റെയും നിർമിതിയുടെയും മനോഹാരിത കൊണ്ടും പ്രവർത്തന മികവുകൊണ്ടും അതിഥികൾ വന്നു താമസിക്കാൻ താൽപര്യപ്പെടുന്ന 4 സ്റ്റാർ ലക്ഷ്വറി ഹോട്ടൽ അപ്പാർട്ട്‌മെന്റ് പ്രോജക്ടാണിത്.
കൂടുതൽ വിവരങ്ങൾക്ക്
Phone - 90483 66666
Email - sales@kenthomes.in
website - www.kenthomes.in
Content Highlights: Kent Construction