അന്താരാഷ്ട്ര നിലവാരത്തിലുള്ള റെഡി ടു ലിവ് പ്രീമിയം പ്രോജക്ടുമായി ഇൻഡ്രോയൽ പ്രോപ്പർട്ടീസ്

മൾട്ടിനാഷണൽ ബിസിനസ് സാന്നിധ്യമായ ഇൻഡ്രോയൽ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ഇൻഡ്രോയൽ പ്രോപ്പർട്ടീസ് ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഹോസ്പിറ്റാലിറ്റി സെക്ടറുകളിലെ മുൻനിര ബ്രാൻഡുകളിൽ ഒന്നാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൈ എൻഡ് ലക്ഷ്വറി പ്രോജക്ടുകളാണ് ഈ കമ്പനി നിർമിക്കുന്നത്. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും തികവുറ്റ ഗുണമേന്മ ഉറപ്പാക്കിക്കൊണ്ട് ഏറ്റവും മികച്ചത് മാത്രം ഉപഭോക്താക്കൾക്ക് കൈമാറുന്നതിൽ ഇൻഡ്രോയൽ പ്രോപ്പർട്ടീസ് പ്രതിജ്ഞാബദ്ധരാണ്.
ദി അപ്ടൗൺ
K-RERA/PRJ/052/2021
തിരുവനന്തപുരത്തിന് ഹൈ എൻഡ് ലിവിംഗ് പരിചയപ്പെടുത്തുന്ന റെഡി ടു ലിവ് ഇൻ പ്രോജക്ടാണ് ദി അപ്ടൗൺ. പേട്ടയ്ക്ക് അടുത്ത് പിഎംജി ജംഗ്ഷനിലെ ഒരേയൊരു പ്രീമിയം റെസിഡൻഷ്യൽ എൻക്ലേവ് ആയ ഈ പ്രോജക്ട്, എലീറ്റ് വിഭാഗത്തിനു വേണ്ടി പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള ലാൻഡ്മാർക്ക് ഡവലപ്മെന്റാണ്. അപൂർവമായ ലക്ഷ്വറി അമിനിറ്റികളുള്ള ദി അപ്ടൗൺ കേവലം ഒരു വിലാസത്തിനും അപ്പുറത്ത് നിങ്ങൾ ആരാണ് എന്നതിന്റെ പ്രതിഫലനമാണ്. ഈ ലക്ഷ്വറി കോൻഡോമിനിയംസിൽ 2,3,4 & 5 BHK അപ്പാർട്ട്‌മെന്റുകൾ/ പെന്റ്ഹൗസുകൾ/ സ്‌കൈ ഗാർഡൻ വില്ലകളാണ് ഉള്ളത്.
അമിനിറ്റീസ്
ഓട്ടോമേഷനിലൂടെ മോഡേൺ സൗകര്യങ്ങളെല്ലാം ദി അപ്ടൗണിൽ ഇൻഡ്രോയൽ പ്രോപ്പർട്ടീസ് ഒരുക്കിയിട്ടുണ്ട്. ഡിസൈനർ എയർ കണ്ടീഷൻഡ് ലോബി, നഗരത്തിന്റെ പനോരമിക് വ്യൂ തരുന്ന റൂഫ് ടോപ്പ് ഇൻഫിനിറ്റി പൂൾ, ഗ്രൗണ്ട് ഫ്‌ളോറിൽ കിഡ്‌സ് / പാഡ്‌ലിംഗ് പൂൾ, ഡിസൈനർ കിച്ചൺ, വെർട്ടിക്കൽ ഗാർഡൻ എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ സവിശേഷതകളാണ്. കുട്ടികൾക്കുള്ള പ്ലേ ഏരിയ/ സോഷ്യൽ മീറ്റ് അപ്പിനായി ഉപയോഗിക്കാവുന്ന ലാൻഡ്‌സ്‌കേപ് ചെയ്ത ഇടങ്ങളും ഇതിലുണ്ട്. ആരോഗ്യ സംരക്ഷണത്തിനും ഫിറ്റ്‌നസിനുമായി എയർകണ്ടീഷൻ ചെയ്ത എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ജിമ്മും യോഗ റൂമും ഒരുക്കിയിട്ടുണ്ട്. കൂടാതെ ബില്ലിയാർഡ്സ്, ടേബിൾ ടെന്നിസ് റൂമുകളും റൂഫ്‌ടോപ് ജോഗിംഗ് ട്രാക്കും സജ്ജീകരിച്ചിട്ടുണ്ട്.
സോളാർ പവേർഡ് ഔട്ട്ഡോർ ലൈറ്റുകൾ, സിസിടിവി ക്യാമറ, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ഹോം തീയേറ്റർ, ഷോഫേർഡ് ലിമോസിൻ സർവീസ്, ഡബിൾ ഡെക്ക് ഗസീബോ, ഫുള്ളി ഫർണിഷ്ഡ് ഗസ്റ്റ് സ്യൂട്ട്, റെറ്റിക്കുലേറ്റഡ് ഗ്യാസ്, സോന/സ്റ്റീം/ജാക്വുസി, മൾട്ടിപർപ്പസ് ഹാൾ, ലിഫ്റ്റ് മാനേജ്മെന്റ് സിസ്റ്റത്തോടു കൂടിയ 10 ഹൈ സ്പീഡ് എലിവേറ്ററുകൾ, മൾട്ടി സ്റ്റോറീഡ് പോഡിയം കാർ പാർക്ക്, ഡ്രൈവേഴ്സ് ഡോർമിട്രി, പവർ ലോൺട്രി, കാർ വാഷ്, ഇൻസിനിറേറ്റർ, ഗാർബേജ് - സീവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയ നിരവധി അമിനിറ്റീസ് ഇതിൽ ഇൻഡ്രോയൽ സജ്ജീകരിച്ചിട്ടുണ്ട്. കൺവീനിയൻസ് സ്റ്റോറിനും മറ്റുമുള്ള പ്രത്യേക ഇടങ്ങൾ ഈ പ്രോജക്ടിലുണ്ട്.
തലസ്ഥാന നഗരിയിലെ പ്രധാന സ്ഥലങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്താവുന്ന വിധത്തിൽ മികച്ച കണക്ടിവിറ്റിയുള്ള പ്രൈം ലൊക്കേഷനായ പിഎംജി ജംഗ്ഷനനിലാണ് ദി അപ്ടൗൺ സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഷോപ്പിംഗ് സെന്ററുകളുമെല്ലാം ഈ പ്രോജക്ടിന് സമീപത്തായുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
വെബ്‌സൈറ്റ് - https://www.indroyalproperties.com
ഫോൺ - 8714412111
ഇമെയിൽ - tosthambi@indroyalproperties.com
ഏപ്രിൽ 26, 27 തീയതികളിൽ സൗദിയിലെ അൽ ഖൊബാറിലെ അൽ ഗൊസൈബി ഹോട്ടലിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ ഇൻഡ്രോയൽ പ്രോപ്പർട്ടീസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.
Content Highlights: indroyal properties