ആർടെക് റിയൽറ്റേഴ്‌സ്: ഗുണമേന്മയാണ് മുഖ്യം,പ്രൗഢിയാണ് മുഖമുദ്ര

artec latitude
artec latitude

ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡറായ ആർടെക് റിയൽറ്റേഴ്‌സ് ഈ വർഷം രണ്ട് പുതിയ ലക്ഷ്വറി പ്രോജക്ടുകൾ കൂടി തിരുവനന്തപുരത്തിന് സമർപ്പിക്കുന്നു. 'തിരുവനന്തപുരത്തെ ആദ്യത്തെ ഹോളിസ്റ്റിക് ലക്ഷ്വറി അപ്പാർട്‌മെന്റ്‌സ്' ആയി അവതരിപ്പിക്കുന്ന ആർടെക് ലാറ്റിറ്റിയൂഡ്, ആർടെകിന്റെ 70-ാമത് പ്രോജക്ടായി ശ്രീകാര്യത്താണ് പണിതുയർത്തുന്നത്. 252 സെന്റ് സ്ഥലത്ത് 2 ടവറുകളിലായി 305 ഭവനങ്ങളാവും ഈ ബിഗ് പ്രോജക്ടിൽ ഉണ്ടാവുക. പ്രീമിയം ലൊക്കേഷനിൽ പ്രീമിയം ലൈഫ്‌സ്റ്റൈലിലുള്ള ഭവനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അഫോഡബിൾ പ്രൈസിൽ ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള സുവർണാവസരമാണിത്. 1000 സ്‌ക്വയർ ഫീറ്റ് മുതൽ 1820  സ്‌ക്വയർ ഫീറ്റ് വരെയുള്ള 2, 2.5, & 3 ബെഡ്‌റൂം അപ്പാർട്‌മെന്റുകൾ (63 ലക്ഷം മുതൽ 1.14 കോടി വരെ) ഇവിടെ ലഭ്യമാണ്. സ്വിമ്മിംഗ് പൂൾ, കോഫി ഷോപ്പ്, എയർകണ്ടീഷൻഡ് എവി റൂം, എയർകണ്ടീഷൻഡ് ജിം, ക്രിക്കറ്റ് നെറ്റ്‌സ്, ഇൻഡോർ ഗെയിംസ്, സോന & സ്പാ സൗകര്യങ്ങൾ ഇവിടെയുണ്ടാകും.

58 സെന്റിൽ അത്യാധുനിക സൗകര്യങ്ങളോടെ പണിതുയർത്തുന്ന 58 ലക്ഷ്വറി ഭവനങ്ങൾ അടങ്ങുന്ന അടുത്ത പ്രോജക്ട്, ആർടെക് മാർവൽ പട്ടത്തിന് സമീപം മരപ്പാലത്താണ്. സ്മാർട്ട് ഡിസൈനിലുള്ള ഒരു ലക്ഷ്വറി ഹോം സ്മാർട്ട് ലൊക്കേഷനിൽ, സ്മാർട്ട് പ്രൈസിൽ ലഭ്യമാക്കുന്നു എന്നതാണ് ആർടെക് മാർവലിനെ വ്യത്യസ്തമാക്കുന്നത്. 1175 സ്‌ക്വയർ ഫീറ്റ് മുതൽ 1755 സ്‌ക്വയർ ഫീറ്റ് വരെയുള്ള 2 & 3 ബെഡ്‌റൂം അപ്പാർട്‌മെന്റുകൾ (79 ലക്ഷം മുതൽ 1.18 കോടി വരെ) ഇവിടെ ലഭ്യമാണ്. എയർ കണ്ടീഷൻഡ് എവി റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, ഗസ്റ്റ് സ്യൂട്ട്, എയർ കണ്ടീഷൻഡ് ജിം, എയർ കണ്ടീഷൻഡ് മൾട്ടി പർപ്പസ് ഹാൾ, ഇൻഡോർ ഗെയിംസ് റൂം എന്നിവ ഇവിടെയുണ്ടാകും.


ക്വാളിറ്റി ഫസ്റ്റ്, ആർടെക് ബെസ്റ്റ്

ലക്ഷ്വറി ഭവനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ ഏറ്റവും ആദ്യത്തെ ചോയ്സാണ് ആർടെക് റിയൽറ്റേഴ്സിന്റെ പ്രോജക്ടുകൾ. ഏറ്റവും മികച്ച ലൊക്കേഷനിൽ അത്യാധുനിക ആഡംബര സൗകര്യങ്ങളോടെ കൃത്യസമയത്ത് പണി പൂർത്തിയാക്കി നൽകുന്ന ബിൽഡറെന്ന ഖ്യാതിയാണ് ഇതിനു കാരണം. 1994-ൽ സ്ഥാപിതമായത് മുതൽ കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ തനതായ മേൽവിലാസം നേടിയെടുത്ത ബിൽഡറാണ് ആർടെക്. ടി. എസ്. അശോകിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വവും പ്രവർത്തനങ്ങളുമാണ് ആർടെകിനെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രിയമാക്കിയത്.

തിരുവനന്തപുരം, കൊല്ലം, തിരുവല്ല, കോട്ടയം, തൃശ്ശൂർ തുടങ്ങി കേരളത്തിലെ മുൻനിര നഗരങ്ങളിലാണ് ആർടെക് റിയൽറ്റേഴ്സിന് പ്രോജക്ടുകൾ ഉള്ളത്. ഇതിനകം 67 പ്രോജക്ടുകൾ പൂർത്തീകരിച്ചതിന് പുറമെ കൊച്ചിയിലും, കോഴിക്കോടും പുതിയ ലക്ഷ്വറി ഹോം പ്രോജക്ടുകളും ആർടെക് വിഭാവനം ചെയ്യുന്നു. ഗുണനിലവാരമുള്ള റസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഹോസ്പിറ്റാലിറ്റി പ്രോജക്ടുകൾ ഉപഭോക്താക്കളുടെ മനസിനൊത്ത്, കൃത്യസമയത്ത് നിർമിച്ച് കൈമാറാൻ ആർടെക്കിന് സാധിച്ചിട്ടുണ്ട്. ഈ മേന്മകളുടെ മികവിൽ നിരവധി അംഗീകാരങ്ങളും ആർടെക്കിനെ തേടിയെത്തിയിട്ടുണ്ട്.

പുതിയ തലമുറയ്ക്ക് അനുയോജ്യമായ രീതിയിൽ സുരക്ഷിതത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കാൻ സ്മാർട്ട് സംവിധാനങ്ങളോടെയാണ് ആർടെക് റിയൽറ്റേഴ്സ് ഓരോ പ്രോജക്ടും നിർമിക്കുന്നതെന്ന് ജനറൽ മാനേജർ വിനോദ് ജി. നായർ പറഞ്ഞു. 'പ്രൈം ലൊക്കേഷനുകളിൽ, പ്രീമിയം സൗകര്യങ്ങളുള്ള പ്രോജക്ടുകൾ നൽകാനാണ് ആർടെക് ശ്രമിച്ച് വരുന്നത്. കൂടാതെ ആർടെക്കിന്റ എല്ലാ പ്രോജക്ടുകളും റെറാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച്, ഉന്നത ഗുണനിലവാരം ഉറപ്പാക്കിയാണ് നിർമ്മിക്കുന്നത്', അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ 5000-ലേറെ സംതൃപ്തരായ ഉപഭോക്താക്കൾ അടങ്ങിയ ആർടെക് പ്രോജക്ടുകൾ തെരഞ്ഞെടുക്കാൻ പലർക്കും നിരവധി കാരണങ്ങളുണ്ട്്. ഇഷ്ടപ്പെട്ട ലൊക്കേഷനിൽ, മികവാർന്ന പദ്ധതികൾ, ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾ അറിഞ്ഞ് ഡിസൈൻ ചെയ്ത് നൽകാനും സാധിക്കുന്നു. ഹോം കെയർ, ഇന്റീരിയർ ഡിവിഷനുകളിൽ പ്രൊഫഷണൽ സേവനങ്ങൾ ഉറപ്പാക്കാനും ആർടെക് ശ്രദ്ധിക്കുന്നു. നിലവിൽ തിരുവനന്തപുരത്ത് ആർടെക് പനോരമ, ആർടെക് & നടേശൻസ് ഡയമണ്ട് എൻക്ലേവ്, ആർടെക് ലൈഫ് സ്പേസസ്, ആർടെക് മെട്രോപോളിസ്, ആർടെക് സ്‌കൈ വില്ലേജ്, ആർടെക് പാം മെഡോവ്‌സ്, ആർടെക് റെയിൻഫോറസ്റ്റ്, തിരുവല്ലയിൽ ആർടെക് കാഴ്ച, കോട്ടയത്ത് ആർടെക് റിയോ, തൃശ്ശൂരിൽ ആർടെക് ഗേറ്റ് വേ തുടങ്ങിയവയാണ് ആർടെക്കിന്റെ പ്രധാന പ്രോജക്ടുകൾ.

ആർടെക് പനോരമ, ശാസ്തമംഗലം

ഹരിത നഗരമായ തിരുവനന്തപുരം ശാസ്തമംഗലത്തെ മികച്ച റെസിഡൻഷ്യൽ ഏരിയയിൽ എല്ലാ ആഡംബര മികവുകളോടെയുമാണ് ആർടെക് പനോരമ പണിതുയർത്തുന്നത്. വിശാലമായ ഓപ്പൺ സ്പേസിൽ 25 നിലകളിലായിട്ടാണ് 1800-2890 സ്‌ക്വയർ ഫീറ്റിൽ കണ്ടംപററി ഡിസൈനിലുള്ള 3, 4 ബെഡ്റൂമുകളോടു കൂടിയുള്ള അപ്പാർട്ട്‌മെന്റുകൾ നിർമിക്കുന്നത്. രാജകീയത തുളുമ്പുന്ന ഗ്രാൻഡ് എൻട്രൻസ്, ലോബി, അതിഥികൾക്കായുള്ള ഗസ്റ്റ് സ്യൂട്ട് എന്നിവ ഈ പ്രോജക്ടിന്റെ എടുത്ത് പറയേണ്ട സവിശേഷതകളാണ്. ഒപ്പം വലിയ കാർ പാർക്കിംഗ് ഏരിയ, കാർ വാഷ് സൗകര്യങ്ങൾ, എയർ കണ്ടീഷൻഡ് മൾട്ടി പർപ്പസ് ഹാൾ, ജിം, ഓഡിയോ വിഷ്വൽ റൂം, എക്‌സ്‌ക്ലൂസീവ് റൂഫ്ടോപ്പ് പാർട്ടി ഏരിയ, ലക്ഷ്വറി സ്വിമ്മിങ്ങ് പൂൾ, കുട്ടികൾക്കായുള്ള പ്രത്യേക പൂൾ, പ്ലേ ഏരിയ തുടങ്ങി എല്ലാ പ്രീമിയം സൗകര്യങ്ങളും ഉപഭോക്താക്കൾക്കായി ആർടെക് പനോരമയിൽ ഒരുക്കുന്നുണ്ട്.

ആർടെക് ഡയമണ്ട് എൻക്ലേവ്, വെള്ളയമ്പലം

ലിമിറ്റ്ലസ് ലക്ഷ്വറി, പരിധികളില്ലാത്ത ആഡംബരം. ആർടെക് ഡയമണ്ട് എൻക്ലേവിനെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. തിരുവനന്തപുരത്തെ ഏറ്റവും പ്രൈം ലൊക്കേഷനിൽ ഏറ്റവും വൈവിധ്യപൂർണ്ണമായ ഒരു ആഡംബര പാർപ്പിട സമുച്ചയം, ശരിക്കും ഒരു ആർക്കിടെക്ചറൽ മാസ്റ്റർ പീസെന്ന് തന്നെ ഈ പ്രോജക്ടിനെ വിശേഷിപ്പിക്കാം. 3 & 4 ബെഡ്റൂം ആപ്പാർട്മെന്റുകളാണ് ഇതിലുള്ളത്. വജ്രം കേട്ടറിയേതല്ല, കണ്ടറിയേതാണ് എന്ന് പറയുന്നത് പോലെയാവും ഈ പ്രോജക്ട് പണിപൂർത്തിയായി കഴിയുമ്പോൾ.

ആർടെക് ലൈഫ് സ്പെയ്സസ്, തിരുവനന്തപുരം

സന്തോഷകരമായ ജീവിതം ആഡംബരത്തിന്റെ അത്യുന്നതയിൽ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്നു ആർടെക് ലൈഫ് സ്പെയ്സസ്. അത്യാധുനിക സാങ്കേതിക മികവിൽ, സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി മികവോടെയാണ് ലൈഫ് സ്പെയ്സസ് ഒരുക്കുന്നത്. 4 ഏക്കറിൽ 4 ടവറുകളിലായി ഒരുങ്ങുന്ന ഈ ബൃഹത് പദ്ധതിയിൽ നൂതന സൗകര്യങ്ങളും, സംവിധാനങ്ങളും അണിനിരക്കുന്നു. 17000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ ക്ലബ് ഹൗസ്, വിർച്വൽ ഗോൾഫ് കോഴ്സ്, ബിസിനസ് സെന്റർ തുടങ്ങി 36-ലേറെ സവിശേഷ ഫീച്ചറുകൾ ലൈഫ് സ്പെയ്സസിന് തിളക്കം നൽകും. കൂടാതെ തിരുവനന്തപുരത്തെ ഏറ്റവും സുരക്ഷിതമായ ഭവന സമുച്ചയമായി മാറ്റാനായി കോമൺ ഏരിയ സർവെയ്ലൻസ്, കീലെസ് എൻട്രി, വീഡിയോ ഡോർഫോൺ തുടങ്ങിയ സ്മാർട്ട് സേവനങ്ങളും ഇവിടെയുണ്ട്. തിരുവനന്തപുരത്തിന്റെ ഐ.ടി ഹബ്ബായ ടെക്നോ പാർക്ക്, ഇൻഫോസിസ്, യു.എസ്.ടി ക്യാംപസ്, ലുലു മാൾ തുടങ്ങിയവയുടെ തൊട്ടരികിൽ ആണെന്നത് ഈ പ്രോജക്ടിന്റെ മേന്മ ഉയർത്തുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും കേവലം 10 മിനിറ്റ് ഡ്രൈവ് ചെയ്തെത്താവുന്ന ദൂരത്തിലാണിത്. 2 ബിഎച്ച്കെ, 2 + സ്റ്റഡി, 3 ബിഎച്ച്കെ, 4 ബിഎച്ച്കെ ശ്രേണികളിൽ തലസ്ഥാന നഗരത്തിൽ മികച്ച നിക്ഷേപസാധ്യതയും ആർടെക് ലൈഫ് സ്പെയ്സസ് മുന്നോട്ട് വെയ്ക്കുന്നു.

ആർടെക് റെയിൻഫോറസ്റ്റ്, ജവഹർ നഗർ, തിരുവനന്തപുരം

പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനൊപ്പം മികച്ച ലൊക്കേഷനിൽ മികവുറ്റ ജീവിതം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പ്രോജക്ടാണ് ആർടെക് റെയിൻഫോറസ്റ്റ്. ഗ്രീൻ കോൺസപ്റ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ചെയ്തതാണിത്. ഗ്രൗണ്ട് ഫ്ളോർ ലാൻഡ്സ്‌കേപ്, ട്രീ ഫിൽഡ് വോയ്ഡ് സ്പേസ്, മൾട്ടി ലെവൽ ഗ്രീൻ കമ്മ്യൂണിറ്റി തുടങ്ങിയവയാണ് റെയിൻഫോറസ്റ്റിനെ വ്യത്യസ്തമാക്കുന്നത്. 3 & 4 ബിഎച്ച്കെ ഫോർമാറ്റുകളിൽ 2000 സ്‌ക്വയർ ഫീറ്റ് മുതൽ 3840 സക്വ. ഫീറ്റ് വരെയുള്ള പ്രോജക്ടിൽ ഹെൽത്ത് ക്ലബ്, ഗസ്റ്റ് സ്യൂട്ട്, സോനാ, സ്പാ, പൂൾ, പാർട്ടി സ്പെയ്സ് തുടങ്ങിയ നിരവധി സൗകര്യങ്ങളും ഉൾപ്പെട്ടിരിക്കുന്നു.

ആർടെക് മെട്രോപൊളിസ്, തിരുവനന്തപുരം

തലസ്ഥാന നഗരത്തിലെ ആദ്യത്തെ ചൈൽഡ് ഫ്രണ്ട്ലി അപ്പാർട്ട്മെന്റ് പ്രോജക്ടെന്ന മേന്മ ആർടെക് മെട്രോപൊളിസിന് അവകാശപ്പെട്ടതാണ്. ട്യൂഷൻ റൂമുകൾ, മൾട്ടി സ്പോർട്സ് കോർട്ടുകൾ കൂടാതെ മറ്റ് പല ചൈൽഡ് ഫ്രണ്ട്ലി സൗകര്യങ്ങളും അടങ്ങിയ ഈ പ്രോജക്ട്, മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തൊട്ടരികിലാണ് സ്ഥിതി ചെയ്യുന്നത്. 2, 2.5, & 3 ബിഎച്ച്കെ ഫോർമാറ്റിൽ ഒരുക്കുന്ന ആർടെക് മെട്രോപൊളിസിൽ സ്പാ, സോനാ, പാർട്ടി സ്പേസ് ഹെൽത്ത് ക്ലബ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ആർടെക് പാം മെഡോസ്, കൊല്ലം

ആർടെക് റിയൽറ്റേഴ്സിന്റെ മേന്മയേറിയ ഭവനങ്ങൾ കൊല്ലത്തിന് സമ്മാനിച്ച് കൊണ്ടാണ് ആർടെക് പാം മെഡോസ് നിർമാണം മുന്നേറുന്നത്. 2 & 3 ബിഎച്ച്കെ ഫോർമാറ്റുകളിൽ ഇന്റഗ്രേറ്റഡ് ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഈ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ടെറസ് സ്വിമ്മിംഗ് പൂൾ, യൂണിസെക്സ് ജിം, ചിൽഡ്രൻസ് പ്ലേ ഏരിയ, അസോസിയേഷൻ ഹാൾ, ഇൻഡോർ ഗെയിംസ് തുടങ്ങിയ സൗകര്യങ്ങൾ ആർടെക് പാം മെഡോസിൽ ഒരുക്കിയിട്ടുണ്ട്.

ആർടെക് വിജിപി സ്‌കൈ വില്ലേജ്, കൊല്ലം

അപ്പാർട്ട്മെന്റുകളിലെ താമസം പ്രകൃതിദത്തമായ ജീവിതരീതിയിൽ നിന്നും അകന്നതാകരുതെന്ന് ആർടെകിന് നിർബന്ധമുണ്ട്. ഈ ആശയത്തിൽ നിന്നാണ് മികവുറ്റ ആകാശക്കാഴ്ചകൾ ഉറപ്പാക്കുന്ന ലക്ഷ്വറി അപ്പാർട്ട്മെന്റുകളുമായി ആർടെക് വിജിപി സ്‌കൈ വില്ലേജ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഉടനടി താമസം മാറാൻ അവസരം നൽകുന്ന ഈ പ്രോജക്ടിൽ 2 ബിഎച്ച്കെ, 3 ബിഎച്ച്കെ അപ്പാർട്ട്മെന്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഇൻഫിനിറ്റി പൂൾ, യൂണിസെക്സ് ജിം, ബയോമെട്രിക് എൻട്രി, റൂഫ്ടോപ്പ് പാർട്ടി ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഈ പദ്ധതിയെ സവിശേഷമാക്കുന്നു.

ആർടെക് കാഴ്ച, തിരുവല്ല

നഗരഹൃദയത്തിൽ ഏവരുടെയും കാഴ്ച ആകർഷിക്കുന്ന മനോഹരമായ നിർമിതിയാണ് ആർടെക് കാഴ്ച. ഭംഗിക്കൊപ്പം സൗകര്യങ്ങളുടെയും സുരക്ഷയുടെയും കാര്യത്തിലും കാഴ്ച അവസാനവാക്കായി മാറുന്നു. ഡോക്ടർ ഓൺ കോൾ, വീൽചെയർ സൗകര്യം, വീഡിയോ ഡോർ ഫോൺ, കോമൺ ഏരിയാ സർവെയ്ലസൻസ് തുടങ്ങിയ സൗകര്യങ്ങൾ ആർടെക് കാഴ്ചയിൽ ഇടംപിടിക്കുന്നു. പ്രശസ്ത സംവിധായകൻ ബ്ലെസിയുമായി കൈകോർത്താണ് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ഈ പ്രോജക്ട് ഒരുക്കുന്നത്. വിദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് അവരുടെ മാതാപിതാക്കളുടെ സുരക്ഷയിൽ യാതൊരു ആശങ്കയുമില്ലാതെ ഇവിടെ താമസസൗകര്യം നൽകാമെന്നതും മേന്മയാണ്. 2 & 3 ബിഎച്ച്‌കെ അപ്പാർട്ട്മെന്റുകളാണ് ഈ പ്രോജക്ടിൽ ലഭ്യമാകുന്നത്.

ആർടെക് റിയോ, കോട്ടയം

കോട്ടയത്ത് ആർടെക്കിന്റെ ആദ്യ സംരംഭമായ ആർടെക് റിയോ 2 & 3 ബിഎച്ച്കെ അപ്പാർട്ട്മെന്റുകളായാണ് ഒരുക്കിയിരിക്കുന്നത്. പൂർണമായും പണികഴിഞ്ഞ ഈ പ്രോജക്ട്, മീനച്ചിലാറിന് സമീപം നഗരത്തിരക്കുകളില്ലാതെ ശാന്തമായ ജീവിതമാണ് പ്രദാനം ചെയ്യുന്നത്. ഇൻഡോർ ഗെയിംസ് റൂം, ഡബിൾ ഹൈറ്റ് എൻട്രൻസ് ലോബി, എയർകണ്ടീഷൻഡ് യൂണിസെക്സ് ജിം, വീഡിയോ ഡോർ ഫോൺ, മാസ്റ്റർ ബെഡ് റൂമിലും ലിവിംഗ് റൂമിലും ഡി.ടി.എച്ച്, കേബിൾ പ്രൊവിഷൻ, വെയ്സ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവയാണ് ഈ പ്രോജക്ടിന്റെ സവിശേഷതകൾ. റെഡി ടു മൂവ് അപ്പാർട്മെന്റ് ആഗ്രഹിക്കുന്നവർക്ക് തികച്ചും അനുയോജ്യം.

ആർടെക് ഗേറ്റ് വേ, തൃശൂർ

സാംസ്‌കാരിക നഗരത്തിന്റെ ജീവിതശൈലിയിലേക്ക് വാതായനങ്ങൾ തുറക്കുന്ന പ്രോജക്ടാണ് ആർടെക് ഗേറ്റ് വേ. 2 & 3 ബിഎച്ച്കെ ഫോർമാറ്റിൽ നഗരത്തിന്റെ സൗകര്യങ്ങളിലേക്ക് അനായാസം എത്തിച്ചേരാനും, അതോടൊപ്പം ശാന്തസുന്ദരമായ ജീവിതവും ഒരുക്കുന്നുവെന്നതാണ് ആർടെക് ഗേറ്റ് വേയുടെ സവിശേഷത. ടിബി റോഡിൽ സ്ഥിതി ചെയ്യുന്ന പ്രോജക്ടിൽ സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, വീഡിയോ ഡോർ ഫോൺ, ഇന്റർ കോം, കാർ വാഷ് സൗകര്യം, എയർകണ്ടീഷൻഡ് യൂണിസെക്സ് ഹെൽത്ത് ക്ലബ്, ഗസ്റ്റ് സ്യൂട്ട് എന്നിവ ഉൾപ്പെട്ടിരിക്കുന്നു. പദ്ധതിയുടെ മേന്മ ഉറപ്പാക്കാൻ, യൂറോപ്യൻ ബ്രാൻഡ് സാനിറ്ററി, സി. പി ഫിറ്റിംഗ്സ്, മൾട്ടിലെവൽ സെക്യൂരിറ്റി സിസ്റ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ സുപ്രധാന നഗരങ്ങളിൽ അനുയോജ്യമായ, ആഡംബരത്തിന്റെ അവസാനവാക്കായി മാറുന്ന പ്രോജക്ടുകൾ ആകർഷകമായ ബജറ്റിൽ ആർടെക് സമ്മാനിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി: 9847 600 600
www.artechrealtors.co

Content Highlights: artec realtors