കേരള പ്രോപ്പർട്ടി എക്സ്പോ ഷാർജ എക്സ്പോ സെന്ററിൽ ജൂൺ 29, 30 തീയതികളിൽ

തിരുവനന്തപുരം, കൊച്ചി, കോട്ടയം, തിരുവല്ല, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിൽഡർമാർ എക്‌സ്‌പോയിൽ പങ്കെടുക്കുന്നുണ്ട്. നിർമാണം പൂർത്തിയായതും നിർമിച്ചുകൊണ്ടിരുക്കുന്നതുമായ ഫ്ളാറ്റുകളും വില്ലകളും ഹോട്ടൽ അപ്പാർട്ട്‌മെന്റ് പ്രോജക്ടുകളും എക്സ്പോയിൽ ഉണ്ടായിരിക്കുന്നതാണ്.
എക്സ്പോ സന്ദർശിക്കുന്ന വിദേശ മലയാളികൾക്ക് കേരളത്തിലെ മികച്ച നിരവധി പ്രോജക്ടുകളെക്കുറിച്ച് ഷാർജയിൽവച്ച് വിശദമായി മനസിലാക്കാം. ഇഷ്ടപ്പെട്ട പ്രോപ്പർട്ടി ഷാർജയിൽ വച്ചു തന്നെ ബുക്ക് ചെയ്യാം. ബിൽഡർമാരെ സംബന്ധിച്ച്, നാട്ടിൽ പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവരെ നേരിൽ കാണാനും ബിസിനസ് നടത്താനുമുള്ള അപൂർവാവസരമാണ് കേരള പ്രോപ്പർട്ടി എക്സ്പോയിലൂടെ ലഭിക്കുന്നത്. ഭാവിയിൽ റിയൽ എസ്റ്റേറ്റിലൂടെ വൻലാഭം നേടാൻ കഴിയുന്ന പ്രോപ്പർട്ടികൾ പ്രവാസികൾക്കു പരിചയപ്പെടുത്താം. കേരള പ്രോപ്പർട്ടി എക്സ്പോ നടക്കുന്ന ഷാർജ എക്സ്പോ സെന്ററിൽ പാർക്കിംഗ് സൗജന്യമാണ്.
Content Highlights: kerala property expo sharja 2024