പൂക്കീസ്.. ഇറ്റ്സ് ടൈം ടു സ്ലേ... ജെൻ സി-ആൽഫ ഭാഷയിൽ കലോത്സവത്തിന് ഒരു വരവേൽപ്പ്

പൂക്കീസ് ആർ യു സെറ്റ് ടു സ്ലേ? -പുലിക്കളിയുടെയും പൂരത്തിന്റെയും മ്മ്ടെ സ്വന്തം റൗണ്ട് ഫുൾ മെയിൻ ക്യാരക്ടർ എനർജിയിലാ. മൂഡ് ആകെ മാറി. ഫുൾ ലൈറ്റും സെറ്റിങ്ങുമൊക്കെയായി ഈസ്തെറ്റ് ലുക്കായി. സ്ക്വാഡേ സ്റ്റേജൊക്കെ വൻ ഗ്ലോ അപ്പ്. പൂരത്തിൻ്റെ പോലെ പീപ്പിളും, ടിബിഎച്ച്, തൃശ്ശൂർ സെറ്റ് വൈബിലാണ്. വീ ഏയ്റ്റ് കലോത്സവം. ടൗൺ ഫുൾ റീൽസ് മെറ്റീരിയൽ ആയി. ഇവിടെ എത്തിയാൽ യു ഷുഡ് ഗോണ ബസ്. കോമ്പറ്റേറ്റേഴ്സെസ്സൊക്കെ എത്തി. ഇനി നാല് ഡേയ്സ് ബ്ലാസ്റ്റ് മൂഡ്.
സ്റ്റേജിൽ സ്ലേ ചെയ്യാൻ കാത്തുനിൽക്കുന്നത് ആയിരക്കണക്കിന് ടീനേജ് സ്റ്റാറുകൾ. അതിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടീനേജ് 'ഫ്ലെക്സ് നോ ക്യാപ്, പ്യുവർ ടാലന്റ്റ് കാരണം എത്തിയ എറൗണ്ട് 15,000 പൂക്കീസ്. പാട്ടും ഡാൻസും നാടകവുമൊക്കെയായി നെക്സ്റ്റ് ലെവൽ പെർഫോർമൻസിനുള്ള സ്റ്റേജ്. കഥകളിയും മോഹിനിയാട്ടവും മുതൽ മിമിക്രി വരെ നീളുന്ന ഡ്രിപ് ലിസ്റ്റ് പഴമയും പുതുമയും തമ്മിലുള്ള ഒരു പെർഫെക്റ്റ് ജെൻസി - പൈതൃകം കോമ്പോസും. മത്സരം ടഫ് ആയാലും 'ഗുഡ് വൈബ്സ് ഓൺലി' കപ്പ് അടിക്കാനല്ല, ടാലന്റ് കൊണ്ട് കാണികളെ 'ഓവ് ചെയ്യിപ്പിക്കാനാണ് ആൽഫ, ജെൻസി വരവ്. കോമ്പറ്റീഷൻ വേറെ. തൃശ്ശൂരെത്തുന്ന ക്രൂവിനും സ്നാച്ച് ചെയ്യാനുള്ള 'സൂപ്പർ കുൾ' അവസരമാണ്.
ഷോ അപ്പ് യുവർ റിസ് സ്നാക്ക്. സോഷ്യൽ മീഡിയ റീൽസിനേക്കാൾ പവറുള്ള ലൈവ് ആക്ഷൻ കാണാൻ റെഡിയല്ലേ? കാസർകോട്ടുനിന്ന് തിരുവനന്തപുരം വരെയുള്ള ആൽഫകൾക്കും ജെൻസികൾക്കും എല്ലാ സപ്പോർട്ടും നൽകി നമുക്ക് പ്രോഗ്രാം 'ലിറ്റ്' ആക്കാം. പൂക്കീസിൻ്റെ ആർട്ടും ക്രാഫ്റ്റും കാണാൻ കാണികളും വെയ്റ്റിങ്ങാണ്. ഡബ്ല്യുവും എൽഉം ഒന്നുമില്ല, എല്ലാവരും മ്മക്ക് ഗോട്ടാണ്. വന്നവരൊക്കെ ഫുൾ പവറിൽ പെർഫോം ചെയ്യും. ക്രിയേറ്റിവിറ്റിയുടെയും എനർജിയുടെയും മിക്സ് കലോത്സവമായിരിക്കും. ഓറ നിറഞ്ഞ പെർഫോർമൻസിലൂടെ ഓഡിയൻസിനെ ഷൂക്ക് ചെയ്യാൻ ഗ്യാങ് റെഡിയാണ്... നോ ക്യാപ്, കലോത്സവം ഇസ് എ ചാൻസ് ടു വൈബ്. ലെറ്റ്സ് മേക്ക് ഇറ്റ് ലെജൻഡ്രി, ഗയ്സ്.…
ജെൻ-സി ആൽഫ ഡിക്ഷണറി സ്ലേ- ഗംഭീരമാക്കൽ ഏയ്റ്റ്- മികച്ചതാക്കും ഗ്ലോ അപ്പ്- മനോഹരമായി ടിബിഎച്ച്- ടു ബി ഓണസ്റ്റ്(സത്യം പറഞ്ഞാൽ) ബസ്സ്- വളരെ നല്ലത് ഫ്ലക്സ്- കഴിവുകൾ പ്രദർശിപ്പിക്കുക ഓവ്- അത്ഭുതം സ്നാച്ച്- മനോഹരമാക്കാൻ റിസ്സ്- കരിസ്മ സ്നാക്ക്- സുന്ദരൻ/സുന്ദരി ഡബ്ല്യു- ജയിക്കുക എൽ- തോൽക്കുക ഷൂക്ക്- ഞെട്ടിക്കാന്( ഷോക്ക്/ സർപ്രൈസ്) |