സ്കൂൾ കലോത്സവം: പുരസ്കാരങ്ങളുടെ തിളക്കത്തിൽ മാതൃഭൂമി

തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാതൃഭൂമിയും ക്ലബ്ബ് എഫ്എമ്മും നേടിയ പുരസ്കാരങ്ങൾ 64-ാമത് കലോത്സവ സമാപന വേദിയിൽ സമ്മാനിച്ചു. മാതൃഭൂമി നേടിയ മികച്ച സമഗ്ര കവറേജിനുള്ള പുരസ്കാരം തിരുവനന്തപുരം ന്യൂസ് എഡിറ്റർ പി. അനിൽകുമാറിന് റവന്യൂ മന്ത്രി കെ. രാജൻ സമ്മാനിച്ചു.
മലയാളം അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ രാകേഷ് കെ. നായർക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു.
ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം മാതൃഭൂമി ന്യൂസ് സബ്എഡിറ്റർ രാഹുൽ ജി. നാഥിന് മന്ത്രി കെ. രാജൻ സമ്മാനിച്ചു. ശ്രവ്യമാധ്യമം വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം നേടിയ തിരുവനന്തപുരത്തെ ക്ലബ്ബ് എഫ്എം 94.3- നുവേണ്ടി ക്ലബ്ബ് എഫ്എം തിരുവനന്തപുരം സീനിയർ മാനേജർ (പ്രോഗ്രാമിങ്) എസ്. രാജേഷും സ്വീകരിച്ചു. ശില്പവും പാരിതോഷികവും വ്യക്തികൾക്ക് 20,000 രൂപയും സ്ഥാപനങ്ങൾക്ക് 25,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
Content Highlights: Mathrubhumi and Club FM recognized for excellence at the 63rd State School Kalolsavam. Celebrating journalistic and broadcast achievements.